20 January 2026, Tuesday

Related news

January 20, 2026
January 16, 2026
January 13, 2026
January 13, 2026
January 11, 2026
January 9, 2026
January 2, 2026
December 30, 2025
December 23, 2025
December 22, 2025

ഫൊക്കാന രാജ്യാന്തര കണ്‍വെന്‍ഷന്‍ ജൂലൈ 18; മുതല്‍ 20 വരെ വാഷിങ്ങ്ടണ്‍ ഡിസിയില്‍

Janayugom Webdesk
കൊച്ചി
January 30, 2024 3:28 pm

നാല് പതിറ്റാണ്ടായി വടക്കെ അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ ഇരുപത്തിയൊന്നാമത് രാജ്യാന്തര കണ്‍വെന്‍ഷന്‍ ജൂലൈ 18 മുതല്‍ 20 വരെ വാഷിങ്ങ്ടണ്‍ ഡി.സി യില്‍ വെച്ച് നടക്കുമെന്ന് ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു . വാഷിങ്ങ്ടണ്‍ ഡി.സി യിലെ നോര്‍ത്ത് ബെഥസ്ഡ മോണ്ട്ഗോമറി കൗണ്ടി കണ്‍വെന്‍ഷന്‍ സെന്‍റര്‍ അറ്റ് മാരിയറ്റ് ആണ് കണ്‍വെന്‍ഷന് വേദിയാകുന്നത് .

മുന്‍ കേന്ദ്രമന്ത്രിയും എം.പി യുമായ ശശി തരൂര്‍ , ജോണ്‍ ബ്രിട്ടാസ് എം.പി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനെയും പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കവി മുരുകന്‍ കാട്ടാക്കടയും രാഷ്ട്രീയ‑സാമൂഹിക‑സാംസ്കാരിക രംഗത്തെ പ്രമുഖരും ഈ ജനകീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും .

എക്സിക്യൂട്ടീവ് കമ്മറ്റി ഉള്‍പ്പെടെ വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നായി 60 അംഗസംഘടനകളില്‍ നിന്നുമുള്ള 1500 പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ബിസിനസ് മീറ്റ്, മീഡിയ സെമിനാര്‍, നേഴ്സസ് സെമിനാര്‍ , വിമന്‍സ് ഫോറം, സാഹിത്യപുരസ്ക്കാരം, ടാലന്‍റ് കോംപെറ്റീഷന്‍സ് എന്നിവ ത്രിദിന കണ്‍വെന്‍ഷനില്‍ നടക്കും. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ചടങ്ങിന് മാറ്റ് കൂട്ടും.

1983 ല്‍ രൂപീകരിച്ച ഫൊക്കാന നാളിതു വരെ ജډനാടിന്‍റെ പൈതൃകവും,സംസ്കാരവും ഉള്‍കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. നാടിനോടുള്ള കൂറും, കടപ്പാടും കാത്തുസൂക്ഷിക്കുന്നതിലും നാടിന്‍റെ പൊതുവായ വികസനപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതടക്കം നിരവധി ഇടപെടലുകളാണ് ഫൊക്കാന നടത്തി വരുന്നത്.ഫൊക്കാനയുടെ ചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു കണ്‍വെന്‍ഷനാണ് വാഷിങ്ങ്ടണ്‍ ഡി.സി വേദിയാവാന്‍ പോകുന്നതെന്നും ബാബു സ്റ്റീഫന്‍ പറഞ്ഞു. ഫൊക്കാന ട്രസ്റ്റി ബോര്‍ഡംഗം പോള്‍ കറുകപ്പിള്ളില്‍, ട്രഷറര്‍ ബിജു കൊട്ടാരക്കര തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: FOCANA Inter­na­tion­al Con­ven­tion July 18; to 20 in Wash­ing­ton, DC

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.