22 December 2025, Monday

Related news

December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 16, 2025
December 14, 2025
December 14, 2025
December 13, 2025

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് എഐഎഡിഎംകെ

Janayugom Webdesk
ന്യൂഡല്‍ഹി
January 31, 2024 10:17 am

വരാനിരിക്കുന്നലോക്സഭാതെരഞ്ഞെടുപ്പില്‍ബിജെപിയുമായിസഖ്യമുണ്ടാക്കില്ലെന്ന്അഖിലേന്ത്യഅണ്ണാദ്രാവിഡമുന്നേറ്റകഴകം(എഐഎഡിഎംകെ).തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിനായി പാര്‍ട്ടി പല പാര്‍ട്ടികളുമായും ചര്‍ച്ച നടത്തി വരികയാണെന്നും കൃത്യമായ സമയത്ത് ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും എഐഎഡിഎംകെ നേതാവ് ജയകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ പാര്‍ട്ടിയേക്കാള്‍ തനിക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ജയകുമാര്‍ കുറ്റപ്പെടുത്തി.ഏതാനും വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നതിനായി ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ചാണ് അണ്ണാമലൈ പ്രസ്താവനകള്‍ നടത്തുന്നതെന്നും എന്നാല്‍ ഈ തന്ത്രം പ്രാവര്‍ത്തികമാവില്ലെന്നും ജയകുമാര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.എഐഎഡിഎംകെ യുടെ സീറ്റ് വിഭജന സമിതിയും പൊതു തെരഞ്ഞെടുപ്പിനായി രൂപീകരിച്ച തെരഞ്ഞെടുപ്പ് പ്രചരണ സമിതിയുടെ ആദ്യ യോഗം ചേര്‍ന്നിരുന്നു. യോഗം ചേര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പാര്‍ട്ടിയുടെ ഈ തീരുമാനം.

ഓഗസ്റ്റില്‍ എഐഎഡിഎംകെ ബിജെപിയുമായുള്ള സഖ്യം ഔദ്യോഗികമായി അവസാനിപ്പിക്കുകയും എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുപോവുകയും ചെയ്തിരുന്നു. രണ്ട് കോടിയിലധികം വരുന്ന തങ്ങളുടെ പ്രവര്‍ത്തകരുടെ വികാരങ്ങളെയും അഭിലാഷങ്ങളെയും മാനിച്ചുകൊണ്ടാണ് ഈ തീരുമാനത്തില്‍ എത്തിയതെന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞിരുന്നു.മുന്‍ മുഖ്യമന്ത്രി സിഎന്‍അണ്ണാദുരൈയെക്കുറിച്ചുള്ള അണ്ണാമലൈയുടെ വിവാദ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് എഐഎഡിഎംകെ ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്.

Eng­lish Summary:
AIADMK will not ally with BJP in the upcom­ing Lok Sab­ha elections

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.