18 January 2026, Sunday

Related news

January 17, 2026
January 16, 2026
January 10, 2026
January 7, 2026
December 30, 2025
December 29, 2025
December 28, 2025
December 26, 2025
December 23, 2025
December 22, 2025

കിടപ്പുരോഗിയായ അമ്മയെ കൊ ലപ്പെടുത്തി മകന്‍ ആത്മഹ ത്യ ചെയ്തു

Janayugom Webdesk
കോഴിക്കോട്
January 31, 2024 10:57 am

കിടപ്പുരോഗിയായ അമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് പയിമ്പ്രയിൽ സംഭവം. മുക്കം അഗ്നിരക്ഷാ സേനാംഗമായ ഷിന്‍ജുവാണ് അമ്മ ശാന്തയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. മരിച്ചത്. ചികിത്സാ ചെലവിനെ തുടർന്ന് ഷിന്‍ജു സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്നാണ് വിവരം.

ഷിന്‍ജു വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. വീട്ടുപരിസരത്ത് രാവിലെയെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വീട്ടിനകത്ത് കട്ടിലില്‍ മരിച്ചനിലയില്‍ ശാന്തയെയും കണ്ടു. ഷിന്‍ജുവിന്‍റെ ആത്മഹത്യക്കുറിപ്പും വീട്ടില്‍നിന്ന് കണ്ടെടുത്തു. ശാന്തയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. പക്ഷാഘാതത്തെ തുടർന്ന് നാല് വര്‍ഷത്തോളമായി കിടപ്പിലാണ് ശാന്ത. അച്ഛന്‍ അപ്പുകുട്ടി മകളുടെ വീട്ടില്‍ പോയദിവസമാണ് സംഭവം നടന്നത്. പുതിയ വീടിന്‍റെ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് ഇരുവരുടെയും മരണം.

Eng­lish Summary:The son com­mit­ted sui­cide by killing his bedrid­den mother
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.