9 May 2024, Thursday

Related news

May 8, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024
April 27, 2024

ഇന്ത്യയിലെ കോര്‍പ്പറേറ്റ് നികുതി സമ്പ്രദായം യുഎസ് കമ്പനികളെ പിന്തിരിപ്പിക്കുന്നതായി യുഎസ് അംബാസിഡര്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 31, 2024 11:10 am

ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ നിന്ന് ഇവിടുത്തെ നികുതി ഘടന യുഎസ് കമ്പനികളെ പിന്തിരിക്കുന്നുവെന്ന് ഇവിടുത്തെ യുഎസ് അംബാസിഡര്‍ എറിക് ഗാര്‍സെററി. ഇന്ത്യയെ പരിഗണിച്ചിരുന്ന യുഎസിലെ ഒരു ഷൂ നിര്‍മ്മാണ കമ്പനി വ്യാപാരം നടത്താനുള്ള എളുപ്പം കണക്കിലെടുത്ത് ഇന്ത്യക്ക് പകരം വിയറ്റ്നാമിെ തെരഞ്ഞെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ കോർപ്പറേറ്റ് നികുതി സമ്പ്രദായങ്ങൾ ധാരാളം കമ്പനികൾക്ക് ഇവിടെ വരുന്നതിൽ തടസ്സമാകുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആറ് ബില്യൺ ഡോളർ ആസ്തിയോടെ ഇന്ത്യയിലെ വിദേശ നിക്ഷേപത്തിൽ യുഎസ് മൂന്നാം സ്ഥാനത്താണുള്ളത്.വിദേശനിക്ഷേപം ചൈനയിൽ നിന്ന് മാറണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ ഞങ്ങൾ ഉദ്ദേശിച്ച വേഗതയിൽ അല്ല ഇന്ത്യയിൽ അത് നടക്കുന്നത്. പകരം വിദേശനിക്ഷേപം വിയറ്റ്നാം പോലുള്ള രാജ്യങ്ങളിലേക്ക് പോകുന്നു,’ ഗാർസെറ്റി പറഞ്ഞു.

ഇന്ത്യയുടെയും യുഎസിന്റെയും വ്യാപാര പങ്കാളിത്തം വികസിപ്പിക്കണമെങ്കിൽ കയറ്റുമതി നയങ്ങളിലും കയറ്റുമതി നിയന്ത്രണങ്ങളിലും ഭേദഗതികൾ വരുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.ദക്ഷിണേഷ്യയിലെ അമേരിക്കയാണ് ഇന്ത്യ എന്നും ഇന്ത്യയിലെ മൂന്നു മില്യൺ ജനങ്ങൾക്ക് തൊഴിൽ നൽകുന്നത് യുഎസ് കമ്പനികളാണ് എന്നും അദ്ദേഹം പറഞ്ഞു.

അംബാസഡർ ഗാർസെറ്റി ഇന്ത്യയിൽ വന്നിട്ട് 10 മാസത്തിൽ താഴെ മാത്രമേ ആയിട്ടുള്ളൂ, രാജ്യത്തെ കുറിച്ച് കൂടുതൽ അറിയാനുള്ള ശ്രമത്തിൽ താൻ ഇതിനകം 18 സംസ്ഥാനങ്ങളിൽ സഞ്ചരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യ ഇന്തോ പസഫിക്കിലെ ശക്തമായ ശക്തിയാണെന്ന വസ്തുതയും അദ്ദേഹം അംഗീകരിക്കുകയും ചെങ്കടൽ പ്രദേശത്തെ മറ്റ് രാജ്യങ്ങളുടെ കപ്പലുകളെ രക്ഷിക്കുന്നത് പോലെ മറ്റുള്ളവരെ സഹായിക്കാൻ അത് എങ്ങനെ മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Eng­lish Summary:
US Ambas­sador says cor­po­rate tax sys­tem in India is deter­ring US companies

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.