17 November 2024, Sunday
KSFE Galaxy Chits Banner 2

ഇന്ത്യ‑യുഎസ് പ്രതിരോധ സഹകരണത്തില്‍ തിരിച്ചടി; ഡ്രോണ്‍ വില്പന യുഎസ് തടഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
January 31, 2024 10:49 pm

സിഖ് വിഘടനവാദി നേതാവ് ഗുരുപന്ത്‌വന്ദ് പന്നുവിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിന് പിന്നാലെ ഇന്ത്യയുമായുള്ള ആയുധവില്പന തടഞ്ഞ് അമേരിക്ക. ആരോപണത്തില്‍ സത്യസന്ധമായ അന്വേഷണം നടത്താതെ എംക്യു-9എ സീ ഗാര്‍ഡിയൻ, സ്കൈ ഗാര്‍ഡിയൻ എന്നീ ഡ്രോണുകള്‍ ഇന്ത്യയ്ക്ക് നല്‍കില്ലെന്നാണ് യുഎസ് സര്‍ക്കാരിന്റെ തീരുമാനം. 

300 കോടിയുടെ കരാറില്‍ 31 എംക്യു-9എ സീ ഗാര്‍ഡിയൻ ഡ്രോണുകളും സ്കൈ ഗാര്‍ഡിയൻ ഡ്രോണുകളും വാങ്ങാനാണ് തീരുമാനിച്ചിരുന്നത്. 15 സീ ഗാര്‍ഡ് ഡ്രോണുകള്‍ നാവിക സേനയ്ക്കും വ്യോമ, കര സേനകള്‍ക്ക് എട്ട് വീതം ഡ്രോണുകളും വിതരണം ചെയ്യുമെന്നായിരുന്നു കരാര്‍. 2023 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോ‍ഡിയുടെ വാഷിങ്ടണ്‍ സന്ദര്‍ശനത്തിന് ഒരാഴ്ച മുമ്പാണ് പ്രതിരോധ മന്ത്രാലയം ഡ്രോണുകള്‍ വാങ്ങുന്നതിന് അനുമതി നല്‍കിയത്.
പന്നുവിനെതിരായ കൊലപാതക ശ്രമത്തില്‍ പ്രതിഷേധിച്ചാണ് കരാറുകള്‍ തടഞ്ഞുവയ്ക്കാൻ തീരുമാനിച്ചതെന്നും നടപടിക്രമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും യുഎസ് അധികൃതര്‍ പറഞ്ഞു. കൂടാതെ ആറ് ബോയിങ് പി-8ഐ ദീര്‍ഘ ദൂര മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ് വില്‍ക്കുന്നതിനുള്ള കരാറില്‍ നിന്നും യുഎസ് വിട്ടുനില്‍ക്കുമെന്നാണ് സൂചന.

നിലവില്‍ 12 പി-8ഐ എയര്‍ക്രാഫ്റ്റുകളാണ് നാവിക സേനയുടെ കൈവശമുള്ളത്. അതേസമയം പന്നു വധശ്രമക്കേസില്‍ കുറ്റാരോപിതനായ നിഖില്‍ ഗുപ്തയുടെ നിയമ നടപടികള്‍ വൈകുന്നതില്‍ ഇന്ത്യൻ-അമേരിക്കൻ നിയമജ്ഞര്‍ ആശങ്ക രേഖപ്പെടുത്തി. നിലവില്‍ ചെക്ക് റിപ്പബ്ലിക്കിലെ ജയിലില്‍ കഴിയുന്ന ഗുപ്തയെ യുഎസിലേക്ക് കൊണ്ടുവരണമെന്ന ആവശ്യത്തില്‍ തീരുമാനമായിട്ടില്ല.വിഷയത്തിലെ യാഥാര്‍ത്ഥ്യം കണ്ടെത്തി ഇന്ത്യൻ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരുടെ പങ്ക് കണ്ടെത്താനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഇന്ത്യ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യൻ വംശജരായ അഞ്ച് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പന്നുവിനെ കൊലപ്പെടുത്താൻ നിഖില്‍ ഗുപ്ത 83,12,000 രൂപ വാടകകൊലയാളിക്ക് നല്‍കിയതായാണ് ആരോപണം. കഴിഞ്ഞ വര്‍ഷം ജൂണ്‍ 30ന് ചെക്ക് റിപ്പബ്ലിക്കിലാണ് ഗുപ്ത അറസ്റ്റിലാകുന്നത്. 

Eng­lish Sum­ma­ry: Set­back in India-US defense coop­er­a­tion; US bans drone sales

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.