19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

കേരളത്തിൽ ശീതകാല മഴയിൽ വൻ വർദ്ധനവ്

Janayugom Webdesk
കൊച്ചി 
February 1, 2024 12:00 pm

ജനുവരി ഒന്ന് മുതൽ ജനുവരി 31 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് ശീതകാല മഴയിൽ 694 ശതമാനം അധികമഴ ലഭിച്ചു കേരളത്തിൽ. 7.4 mm മഴ ലഭിക്കേണ്ട കേരളത്തിൽ ഈ കാലയളവിൽ 58.8 mm മഴ ലഭിച്ചു. കേരളത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ല തൃശ്ശൂർ ആണ് 2619% അധികമഴ തൃശ്ശൂരിൽ ലഭിച്ചു. 3.1 mm മഴ ലഭിക്കേണ്ട തൃശ്ശൂരിൽ 84.3 mm മഴ ലഭിച്ചു. അതേസമയം ഇന്ത്യയിൽ ആകെ ഈ കാലയളവിൽ 17.1 mm മഴ ലഭിക്കേണ്ടിടത്ത് 7.2 എം എം മഴ മാത്രമാണ് ലഭിച്ചത്. വടക്കു കിഴക്കൻ ഇന്ത്യയിൽ മാത്രം 17.2 എം എം മഴ ലഭിക്കേണ്ടത് 5.6 mm മഴ ലഭിച്ചു. നോർത്ത് ഇന്ത്യയിൽ ആകട്ടെ 33.8 mm മഴ ലഭിക്കേണ്ടത് 3.1 mm മഴ മാത്രമാണ് ലഭിച്ചത്.

ആലപ്പുഴ ജില്ലയിൽ 13.1 mm മഴ ലഭിക്കേണ്ടത് 34.6 എംഎം മഴ ലഭിച്ചു. 164 ശതമാനം അധികമഴ. 200373% അധികമഴ ലഭിച്ചു കണ്ണൂരിൽ. 3 mm മഴ ലഭിക്കേണ്ട കണ്ണൂർ ജില്ലയിൽ 74.2 എം എം മഴ ലഭിച്ചു. 12.4 എം എം മഴ ലഭിക്കേണ്ട എറണാകുളത്ത് 115.9 എംഎം, 9.5 mm മഴ ലഭിക്കേണ്ട ഇടുക്കിയിൽ 93.1 mm മഴ ലഭിച്ചു. 2329 ശതമാനം അധിക മഴയാണ് കാസർകോട് ജില്ലയിൽ ലഭിച്ചത്. കൊല്ലം ജില്ലയിൽ 12.8 mm മഴ ലഭിക്കേണ്ടിടത്ത് 10.2 എം എം മഴ മാത്രമാണ് ലഭിച്ചത്. കോട്ടയം ജില്ലയിൽ 11.9 mm മഴ ലഭിക്കേണ്ടിടത്ത് 87.5 mm മഴ ലഭിച്ചു. അതേസമയം കോഴിക്കോട് ജില്ലയിൽ 3050 ശതമാനം അധികമഴ ലഭിച്ചു. 2.4 mm മഴ ലഭിക്കേണ്ട കോഴിക്കോട് ജില്ലയിൽ 75.6 mm മഴ ലഭിച്ചു. 1.4m മഴ ലഭിക്കേണ്ട മലപ്പുറം ജില്ലയിൽ 31.1 m mമഴ ലഭിച്ചു. പാലക്കാട് ജില്ലയിൽ 1868 ശതമാനം അധിക മഴ ലഭിച്ചു 1.8 എം എം ലഭിക്കേണ്ട പാലക്കാട് ജില്ലയിൽ 35.4 mm മഴ ലഭിച്ചു പത്തനംതിട്ട ജില്ലയിൽ 14.4 mm മഴ ലഭിക്കേണ്ടിടത്ത് 35.2 എംഎം മഴ ലഭിച്ചു അതായത് 145% അധികം മഴ. 

തിരുവനന്തപുരം ജില്ലയിൽ 50 ശതമാനം അധികമഴയാണ് ലഭിച്ചത് 17.9 mm മഴ ലഭിക്കേണ്ടത് 26.9mm ലഭിച്ചു. വയനാട് ജില്ലയിൽ 683% അധികം മഴ ലഭിച്ചു. 5.5 mm മഴ ലഭിക്കേണ്ട വയനാട് ജില്ലയിൽ 43.1 മഴ ലഭിച്ചു. കേന്ദ്രഭരണ പ്രദേശങ്ങളായ മാഹിയിൽ 1129% അധികമഴ ലഭിച്ചു 3.4 ശതമാനം മഴ ലഭിക്കേണ്ട മാഹിയിൽ 41.8% മഴ ലഭിച്ചു. ലക്ഷദ്വീപിൽ 892% അധിക മഴ ലഭിച്ചു 15. 8എം എം മഴ ലഭിക്കേണ്ട ലക്ഷദ്വീപ് 156.8 എം എം മഴ ലഭിച്ചു. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഫെബ്രുവരിയിൽ സാധാരണയേക്കാൾ മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. വയനാട് ജില്ലയിൽ മാത്രം സാധാരണ തോതിൽ മഴ ലഭിച്ചേക്കും. തമിഴ്നാട്ടിലും സാധാരണയേക്കാൾ മഴ കുറയും. കർണാടകയിലും ആന്ധ്രയിലും വടക്കൻ, തെക്കൻ മേഖലയിൽ മഴ സാധാരണ തോതിൽ ലഭിക്കും. മറ്റിടങ്ങളിൽ മഴ കുറയും.

Eng­lish Summary:Huge increase in win­ter rains in Kerala

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.