ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റില്‍ ധനമന്ത്രിനിര്‍മ്മല സീതാരാമന്‍. ആത്മീയ ടൂറിസത്തിന് ഊന്നല്‍നല്‍കിയായിരുക്കും ഇനിയുള്ള ടൂറിസംമേഖലയിലെ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനങ്ങള്‍ക്ക് ടൂറിസം രംഗത്ത് ദീര്‍ഘകാല വായ്പകള്‍ നല്‍കും, പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കും.
ടൂറിസം മേഖലയില്‍ വിദേശ നിക്ഷേപം സ്വീകരിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞുടൂറിസം വികസനത്തെ ലോകനിലവാരത്തിലേക്ക് എത്തിക്കുകയാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങള്‍ക്ക് ലോണുകള്‍ അനുവദിക്കുന്നതിലൂടെ പ്രാദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കും. ആത്മീയ ടൂറിസം പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നേട്ടമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
58 മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. വന്ദേഭാരത് അടക്കം കൂടുതല്‍ ട്രെയിനുകളും റെയില്‍ ഇടനാഴികളും കൂടുതല്‍ മെഡിക്കല്‍ കോളജുകളും അനുവദിക്കും. അതേസമയം പ്രത്യക്ഷ, പരോക്ഷ നികുതികളില്‍ മാറ്റമില്ലാതെയാണ് ഇത്തവണത്തെ ബജറ്റ് അവതരണം.
English Summary:
Emphasis on spiritual tourism will make Lakshadweep a major tourist destination
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.