വണ്ടിപ്പെരിയാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പൊലീസ് ഇൻസ്പെക്ടർ ടി ഡി സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തു. കേസില്‍ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള കോടതിവിധിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ടി ഡി സുനിൽകുമാറിനെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്.
നിലവിൽ എറണാകുളം വാഴക്കുളം എസ്എച്ച്ഒ ആണ് സുനിൽകുമാർ. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. എറണാകുളം റൂറൽ അഡീഷണൽ പൊലീസ് സൂപ്രണ്ടായിരിക്കും വകുപ്പ് തല അന്വേഷണം നടത്തുക. അന്വേഷണം നടത്തി രണ്ടുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
English Summary: The investigating officer in the Vandiperiyar case has been suspended
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.