22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 8, 2024
November 11, 2024
November 8, 2024
November 3, 2024
October 31, 2024
October 30, 2024
October 29, 2024
October 28, 2024
October 26, 2024
October 26, 2024

കേന്ദ്രത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയരണം: സത്യന്‍ മൊകേരി

Janayugom Webdesk
തിരുവനന്തപുരം
February 2, 2024 9:45 am

കേന്ദ്രസർക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരെയും സാമ്പത്തികമായി കേരള സർക്കാരിനെ ഞെരുക്കുന്ന തെറ്റായ നടപടികൾക്കെതിരെയും ശക്തമായ പ്രക്ഷോഭം നടത്തണമെന്ന് സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു. വിഴിഞ്ഞം, കല്ലുവെട്ടാൻ കുഴി അർച്ചന ഓഡിറ്റോറിയത്തിൽ നടന്ന കോവളം മണ്ഡലം ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവളം മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, ജില്ലാ കമ്മിറ്റി അംഗം സി എസ് രാധാകൃഷ്ണൻ, സെക്രട്ടേറിയറ്റ് അംഗങ്ങളായ ഊക്കോട് കൃഷ്ണൻകുട്ടി എം എച്ച് സലീം, എം എസ് വിലാസൻ എന്നിവർ സംസാരിച്ചു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി കെ സിന്ധു രാജൻ സ്വാഗതം പറഞ്ഞു. 

രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ജീവിതത്തിന്റെ കഷ്ടപ്പാടുകൾ പേറുന്ന കാലത്ത് കേന്ദ്രസർക്കാർ ക്ഷേത്രം നിർമ്മിച്ച രാഷ്ട്രീയ പ്രതിഷ്ഠ നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു. രാജ്യത്തിന്റെ മതേതരത്വവും ഫെഡറലിസവും തകർത്ത്, രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന അവസ്ഥയ്ക്കെതിരെ ജനങ്ങളെ അണിനിരത്തി തെരഞ്ഞെടുപ്പു പോരാട്ടത്തിൽ വിജയിക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐ കഴക്കൂട്ടം മണ്ഡലം ജനറൽബോഡി യോഗം പൗഡിക്കോണം കൃഷ്ണൻനായർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാങ്കോട് രാധാകൃഷ്ണൻ. നിർമ്മലകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം സെക്രട്ടറി ചന്തവിള മധു, ജില്ലാ കൗൺസിൽ അംഗങ്ങളായ തുണ്ടത്തിൽ അജി, ആർ ചിത്രലേഖ, ലോക്കല്‍ സെക്രട്ടറി കർണികാരം ശ്രീകുമാർ, പൗഡിക്കോണം അശോകൻ എന്നിവർ പ്രസംഗിച്ചു. 

Eng­lish Sum­ma­ry: There should be a strong agi­ta­tion against the Cen­tre: Sathyan Mokeri

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.