ബോംബ് ഭീഷണി സന്ദേശത്തെത്തുടര്‍ന്ന് മുംബൈ നഗരത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് അധികൃതര്‍. വെള്ളിയാഴ്ച പുലർച്ചെ 12.30 ഓടെയാണ് വോർളിയിലെ ട്രാഫിക് കൺട്രോൾ റൂമില്‍ ഭീഷണി സന്ദേശം ലഭിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ ആറ് സ്ഥലങ്ങളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മുംബൈയിൽ സ്ഫോടനമുണ്ടാകുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.
ഭീഷണി സന്ദേശത്തെക്കുറിച്ച് മുംബൈ പോലീസിൻ്റെയും മഹാരാഷ്ട്ര എടിഎസിൻ്റെയും (ആൻ്റി ടെററിസം സ്‌ക്വാഡ്) ക്രൈംബ്രാഞ്ചിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ആളെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഐപിസി 505 (2) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
English Summary: Bomb threat in Mumbai city: alert issued
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.