2 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 18, 2025
March 11, 2025
March 11, 2025
February 3, 2025
January 27, 2025
January 24, 2025
January 20, 2025
January 17, 2025
January 17, 2025

നടി പൂനം പാണ്ഡെ അന്തരിച്ചു

Janayugom Webdesk
മുംബൈ
February 2, 2024 1:03 pm

മോഡലും നടിയുമായ പൂനം പാണ്ഡെ (32) അന്തരിച്ചു. സെർവിക്കൽ കാൻസർ (ഗർഭാശയ മുഖത്തിന്റെ കാൻസറിനെ) തുടർന്നായിരുന്നു മരണം. പൂനം പാണ്ഡെയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് മരണവിവരം കുടുംബം അറിയിച്ചത്. ഉത്തര്‍പ്രദേശിലെ വസതിയിലായിരുന്നു അന്ത്യം. 

വിവാദങ്ങൾ പൂനം പാണ്ഡെയുടെ കൂടപ്പിറപ്പായിരുന്നു. തനിക്ക് വേണ്ടതെല്ലാം വിവാദങ്ങളിലൂടെ സ്വന്തമാക്കിയിട്ടുണ്ടെന്നായിരുന്നു ഇവരുടെ പ്രതികരണം.
ഇന്ത്യൻ ക്രിക്കറ്റ് ടീം വിജയിച്ചാൽ നഗ്നയായി വരുമെന്ന് നടി പറഞ്ഞതായിരുന്നു അതിലേറ്റവും ശ്രദ്ധേയമായ വിവാദം. 2011 ലായിരുന്നു സംഭവം. ആ വർഷം ഇന്ത്യ ലോകകപ്പ് നേടുകയാണെങ്കിൽ പൊതുജനത്തിന് മുന്നിൽ താൻ നഗ്നയായി പ്രത്യക്ഷപ്പെടുമെന്നാണ് പൂനം പറഞ്ഞത്. എന്നാൽ പല എതിർപ്പുകൾ കാരണം നടിയ്ക്ക് അതിന് സാധിച്ചിരുന്നില്ല. പിന്നീട് നഗ്നയായിട്ടുള്ള ചിത്രങ്ങളാണ് പൂനം പുറത്ത് വിട്ടത്. 2020 സെപ്റ്റംബറിലായിരുന്നു പൂനം പാണ്ഡെയുടെ വിവാഹം. ഗാർഹീക പീഡനത്തിന് ഭർത്താവിനെതിരെ പൂനം പരാതി നൽകിയിരുന്നു. 

മോഡലിങ് രംഗത്ത് സജീവമായിരുന്ന പുനം പിന്നീട് സിനിമയിലും കാലുറപ്പിക്കുകയായിരുന്നു. തന്റെ വിദ്യാർത്ഥികളിൽ ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന അധ്യാപികയായി വേഷമിട്ട നഷ എന്ന ചിത്രത്തിലടെയായിരന്നു സിനിമാ രംഗത്തേക്കെത്തിയത്. ലൗ ഈസ് പോയിസൺ, അദാലത്ത്, മാലിനി ആന്റ് കോ, ദ ജേണി ഓഫ് കർമ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഹിന്ദിയ്ക്ക് പുറമെ തെലുങ്ക്, കന്നഡ ഭാഷകളിൽ പൂനം അഭിനയിച്ചു.
Eng­lish Sum­ma­ry: Actress Poon­am Pandey passed away

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.