2 January 2025, Thursday
KSFE Galaxy Chits Banner 2

ടിപ്പു സുല്‍ത്താന്റെ പ്രതിമയില്‍ ചെരുപ്പുമാലയണിച്ച സംഭവം; പ്രതി പിടിയിൽ

Janayugom Webdesk
ബംഗളൂരു
February 2, 2024 4:37 pm

ടിപ്പു സുല്‍ത്താന്റെ പ്രതിമയില്‍ ചെരുപ്പുമാലയണിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. 23കാരനായ അകാഷ് തല്‍വാറാണ് പിടിയിലായത്. സംഭവത്തിൽ പ്രതിയെ പിടികൂടിയത് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് മുൻപ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കുകയും പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രദേശത്ത് ജനുവരി 31ന് ടിപ്പുവിന്റെ പ്രതിമ അലങ്കോലമാക്കിയതില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. സംഭവത്തെ അപലപിച്ച് നിരവധി പേര്‍ ടിപ്പു സര്‍ക്കളില്‍ പ്രതിഷേധം നടത്തിയത്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.

Eng­lish Summary:The inci­dent of gar­land­ing the stat­ue of Tipu Sul­tan with san­dals; Accused in custody
You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.