സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ അഡ്വക്കേറ്റ് ബി എ ആളൂരിന്റെ അറസ്റ്റ് താത്ക്കാലികമായി ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്. ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാൽ മുൻകൂർ ജാമ്യഹർജിയുടെ ആവശ്യമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. നൽകിയ ഫീസ് തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് പരാതിക്ക് പിന്നിലെന്നാണ് ആളൂരിന്റെ വാദം. ബംഗളൂരുവിൽ ബിസിനസ് നടത്തുന്ന ഫോർട്ട് കൊച്ചി സ്വദേശിയാണ് പരാതിക്കാരി.
English Summary:A case of insulting womanhood; The arrest of BA Aloor was prevented
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.