ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ഒരുങ്ങി ഉത്തരാഖണ്ഡ്. കരട് ബില്ലിന് ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നല്‍കി. നാളെ ബില്ല് നിയമസഭയിൽ അവതരിപ്പിക്കും. ഇന്ന് നിയമസഭാ സമ്മേളനത്തിന് തുടക്കമാകും.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചു നടപടികൾ ആരംഭിച്ച സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഈ മാസം രണ്ടിന് ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള സമിതി സര്‍ക്കാരിന് 749 പേജുള്ള കരട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
വിവാഹമോചനത്തിനുള്ള നടപടിക്രമങ്ങള്‍ ഏകീകരിക്കുന്നതുള്‍പ്പെടെ നിർദേശങ്ങള്‍ കരടില്‍ ഉള്‍പ്പെടുന്നതായാണ് സൂചന. ലോക‌്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കമാണ് ബിജെപിയുടേതെന്ന് ആരോപണമുണ്ട്.
അതേസമയം ഉത്തരാഖണ്ഡ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി വിധാന്‍സഭയ്ക്ക് ചുറ്റും 300 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞയേര്‍പ്പെടുത്തി. ബന്ധപ്പെട്ട മേഖലകളില്‍ യാതൊരു തരത്തിലുമുള്ള പ്രതിഷേധത്തിനും അനുമതിയുണ്ടായിരിക്കില്ലെന്ന് ഡെറാഡൂണ്‍ ജില്ലാ മജിസ്ട്രേറ്റ് സോണിക പറഞ്ഞു.
English Summary: Uttarakhand to Uniform Civil Code; Prohibition order around Vidhansabha
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.