12 January 2026, Monday

Related news

January 12, 2026
January 11, 2026
January 11, 2026
January 11, 2026
January 10, 2026
January 9, 2026
January 9, 2026
January 8, 2026
January 7, 2026
January 7, 2026

ഇംഗ്ലണ്ടിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ജയം

Janayugom Webdesk
വിശാഖപട്ടണം
February 5, 2024 5:59 pm

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച വിജയം സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യക്ക് നേട്ടം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് മുന്നേറ്റമുണ്ടായത്. ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കയറുകയായിരുന്നു.

ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്തുള്ളത്. നേരത്തെ ഇന്ത്യ ആദ്യ ടെസ്റ്റ് തോറ്റതിനു പിന്നാലെ അഞ്ചാം സ്ഥാനത്തേക്ക് വീണിരുന്നു. രണ്ടാം ടെസ്റ്റിലെ വിജയത്തോടെ ഇന്ത്യ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയത്. 52.77 ശതമാനം പോയിന്റുമായാണ് ഇന്ത്യ പട്ടികയില്‍ രണ്ടാമതെത്തിയത്. 55 ശതമാനം പോയിന്റാണ് ഓസ്‌ട്രേലിയ നേടിയത്. ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍. മൂന്ന് ടീമുകള്‍ക്കും 50 ശതമാനമാണ് പോയിന്റ്. രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 399 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 292 റണ്‍സില്‍ അവസാനിച്ചു.

Eng­lish Summary:India win the sec­ond crick­et test against England

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.