ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറാൻ സുപ്രീം കോടതിയുടെ ഉത്തരവ്.
വരണാധികാരി ബാലറ്റിൽ ക്രമക്കേടു കാട്ടിയെന്ന ആരോപണം ഞെട്ടിക്കുന്നതാണെന്നും ജനാധിപത്യത്തെ പരിഹസിക്കുന്നതാണ് ഈ നടപടിയെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് പറഞ്ഞു. അടുത്ത തിങ്കളാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും. ഏഴിന് നിശ്ചയിച്ചിരുന്ന ചണ്ഡീഗഡ് കോർപറേഷൻ കൗൺസിൽ യോഗം ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നടത്തരുതെന്ന് കോടതി നിർദേശിച്ചു. കേസിലെ എതിർ കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന എഎപി കൗൺസിലറുടെ പരാതിയിലാണ് സുപ്രീം കോടതി വരണാധികാരി അനിൽ മാസിഹിനെതിരേ കടുത്ത വിമർശനം നടത്തിയത്. ദൃശ്യങ്ങളില്‍ നിന്ന് ബാലറ്റ് പേപ്പർ വരണാധികാരി വികൃതമാക്കി എന്നത് വ്യക്തമാണ്. തെരഞ്ഞെടുപ്പിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തരുത്. ജനാധിപത്യത്തെ ഇങ്ങനെ കൊലചെയ്യാൻ അനുവദിക്കില്ല. വരണാധികാരിക്കെതിരെ പ്രോസിക്യുഷൻ നടപടി ഉണ്ടാകുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജനുവരി 30ന് നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ എട്ട് വോട്ടുകള്‍ വരണാധികാരി അസാധുവാക്കിയതോടെയാണ് ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥി കുല്‍ദീപ് കുമാറിനെതിരെ ബിജെപി സ്ഥാനാർത്ഥി മനോജ് സോങ്കർ വിജയിച്ചത്. വരണാധികാരി ബാലറ്റുകളില്‍ കൃത്രിമം നടത്തുന്നതിന്റെ വീഡിയോ പിന്നീട് പുറത്തുവന്നിരുന്നു.
English Summary: Chandigarh Mayoral Election; Democracy will not be allowed to be killed: Supreme Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.