28 January 2026, Wednesday

Related news

January 28, 2026
January 27, 2026
January 26, 2026
January 26, 2026
January 25, 2026
January 24, 2026
January 24, 2026
January 24, 2026
January 23, 2026
January 22, 2026

മധ്യപ്രദേശില്‍ പടക്ക ഫാക്ടറിയില്‍ വൻതീപിടിത്തം; 11 മരണം, 60 പേർക്ക് പരിക്ക്

Janayugom Webdesk
ഭോപ്പാൽ
February 6, 2024 2:41 pm

മധ്യപ്രദേശിലെ ഹർദയിൽ പടക്ക ഫാക്ടറിയില്‍ വൻതീപിടിത്തം. അപകടത്തില്‍ 11 പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീപിടുത്തത്തെ തുടർന്ന് തുടരെത്തുടരെ നിരവധി സ്ഫോടനങ്ങൾ കേട്ടതായി സമീപ വാസികൾ പറഞ്ഞു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ചിലരുടെ നില ഗുരുതരമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

സ്‌ഫോടനത്തിന്റെ തീവ്രത കാരണം നർമ്മദാപുരം ജില്ലയിലെ സിയോനി മാൾവ പ്രദേശത്തുള്ളവർക്കടക്കം ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് സംഭവത്തിൻ്റെ വിശദാംശങ്ങൾ തേടി. ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.

Eng­lish Sum­ma­ry: Fire Breaks Out At Fire­crack­er Fac­to­ry In MP City
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.