18 December 2025, Thursday

Related news

December 18, 2025
December 18, 2025
December 16, 2025
December 2, 2025
December 1, 2025
December 1, 2025
November 30, 2025
November 26, 2025
November 13, 2025
September 13, 2025

പാര്‍ലമെന്റ് സമ്മേളനം ഒരു ദിവസം നീളും

Janayugom Webdesk
ന്യൂഡല്‍ഹി
February 6, 2024 10:02 pm

സാമ്പത്തിക ധവളപത്രം സഭയിലവതരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ മോഡി സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി സഭാസമ്മേളനം ഒരു ദിവസം കൂടി നീളും. 

പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട രണ്ടു ബില്ലുകള്‍ രാജ്യസഭ പാസാക്കി. ഹ്രസ്വ ചര്‍ച്ചകള്‍ക്കൊടുവില്‍ ശബ്ദവോട്ടോടെയാണ് സഭ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയത്. ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലെ പട്ടികജാതി പട്ടിക വര്‍ഗക്കാരുടെ പട്ടിക പുതുക്കാനുള്ള ബില്ലുകള്‍ക്കും രാജ്യസഭ അനുമതി നല്‍കി. ജലമലിനീകരണം തടയുന്നതിനുള്ള ഭേദഗതി ബില്ലും രാജ്യസഭ പാസാക്കി. തുടര്‍ന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചകള്‍ക്കാണ് സഭ സാക്ഷ്യം വഹിച്ചത്. 

Eng­lish Sum­ma­ry: The Par­lia­ment ses­sion will last for one day

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.