ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന് കാന്‍സര്‍ സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരമാണ് രോഗവിവരം പുറത്തുവിട്ടത്. അഭ്യൂഹങ്ങള്‍ ഒഴിവാക്കാന്‍ ചാള്‍സിന്റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണെന്ന് കൊട്ടാരം വിശദീകരിച്ചു. എന്ത് തരം അര്‍ബുദമാണെന്നോ ഏത് ഘട്ടത്തില്‍ ആണെന്നോ വ്യക്തമാക്കിയിട്ടില്ല. പ്രോസ്റ്റേറ്റ് ചികിത്സയ്ക്ക് ഇടയിലാണ് രോഗം സ്ഥിരീകരിച്ചത്. പൊതു പരിപാടികള്‍ ഒഴിവാക്കി, ചികിത്സ ആരംഭിച്ചെങ്കിലും ഓഫിസ് ജോലികള്‍ തുടരും. മക്കളായ വില്യം, ഹാരി എന്നിവരെ ചാള്‍സ് തന്നെ രോഗ വിവരം അറിയിച്ചു. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് 75കാരനായ ചാള്‍സ് ബ്രിട്ടന്റെ രാജാവായി അധികാരമേറ്റത്.
വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ, പ്രതികരണങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തി. എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്ന് യുകെ പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ അദ്ദേഹം പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചുവരുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും രാജ്യം മുഴുവന്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുമെന്നും സുനക് കൂട്ടിച്ചേര്‍ത്തു. അദ്ദേഹം സുഖംപ്രാപിക്കാനായി എല്ലാ പ്രാർത്ഥനയും നേരുന്നതായി ലേബര്‍ പാര്‍ട്ടി നേതാവ് കെയിര്‍ സറ്റാര്‍മര്‍ കുറിച്ചു. പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചെത്തുന്ന അദ്ദേഹത്തെ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary:Charles III diagnosed with cancer
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.