19 December 2025, Friday

Related news

December 12, 2025
December 9, 2025
December 9, 2025
December 8, 2025
November 25, 2025
January 21, 2025
April 16, 2024
February 28, 2024
February 7, 2024
February 27, 2023

നടി ആക്രമണ കേസ്; മെമ്മറികാര്‍ഡ് പരിശോധിച്ചത് നിയമവിരുദ്ധമായി; കോടതിയെ സമീപിച്ച്‌ അതിജീവിത

Janayugom Webdesk
കൊച്ചി
February 7, 2024 4:24 pm

കൊച്ചിയിലെ നടി ആക്രമണ കേസില്‍ ഹൈക്കോടതിയെ സമീപിച്ച്‌ അതിജീവിത. മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവം നിയമവിരുദ്ധമാണെന്നും അതിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്നും അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 

കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനുമതിയില്ലാതെ പരിശോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ജില്ലാസെഷന്‍സ് ജഡ്ജാണ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

കാര്‍ഡ് പരിശോധന നടന്നിരിക്കുന്നത് കോടതിയുടെ സമയപരിധിയ്ക്ക് വെളിയിലാണ്. രാത്രി സമയങ്ങളിലും ഫോണിലും പരിശോധന നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന എഫ്‌എസ്‌എല്‍ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നതായി കണ്ടത്തി.

മെമ്മറി കാര്‍ഡ് പരിശോധിച്ചത് ആരാണ് കണ്ടെത്തണമെന്നാവശ്യപ്പെട്ട് അതിജീവിത നേരത്തെ വിചാരണ കോടതിയില്‍ കത്ത് നല്‍കിയിരുന്നു. കേസ് നീതിപൂര്‍വ്വമായി അന്വേഷിക്കണമെന്നും ഫോണിന്റെ ഉടമയെ കണ്ടെത്തണമെന്നും അതിജീവിത ആവശ്യം ഉന്നയിച്ചിരുന്നു. 

Eng­lish Sum­ma­ry: Actress assault case; The mem­o­ry card was checked illegally;

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.