8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 7, 2024
September 7, 2024
September 5, 2024
September 2, 2024
August 21, 2024
August 6, 2024
July 29, 2024
July 18, 2024
July 8, 2024
July 7, 2024

കോട്ടയത്ത് ഓടുന്ന ട്രെയിനില്‍നിന്ന് യുവാവ് എടുത്ത് ചാടി; ഗുരുതരപരിക്ക്

Janayugom Webdesk
കോട്ടയം
February 8, 2024 11:22 am

ഓടുന്ന ട്രെയിനില്‍നിന്ന് എടുത്തുചാടിയ യുവാവ് എടുത്ത് ചാടി. കൊല്ലം ചവറ സ്വദേശി അന്‍സാര്‍ ഖാന്‍ ആണ് ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസില്‍നിന്ന് പുറത്തേക്ക് ചാടിയത്. വീഴ്ചയില്‍ ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് 6.30-ഓടെ ട്രെയിന്‍ തലയോലപ്പറമ്പില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

ട്രെയിനിന്റെ വാതിലില്‍ ചവിട്ടുപടിയില്‍നിന്ന് അപകടകരമായ രീതിയിലാണ് അന്‍സാര്‍ യാത്രചെയ്തിരുന്ന യുവാവിനെ യാത്രക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരും പൊലീസുകാരും അകത്തേക്ക് കയറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും യുവാവ് വഴങ്ങിയില്ല. ഇതിനുപിന്നാലെയാണ് ഓടുന്നട്രെയിനില്‍നിന്ന് അന്‍സാര്‍ പുറത്തേക്ക് ചാടിയത്. വീഴ്ചയില്‍ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. യുവാവിനെ പിന്നീട് പൊലീസും നാട്ടുകാരും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: man jumps off from mov­ing train in kottayam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.