21 December 2025, Sunday

Related news

December 21, 2025
December 21, 2025
December 18, 2025
December 16, 2025
December 15, 2025
December 15, 2025
December 10, 2025
December 10, 2025
December 6, 2025
December 5, 2025

പാലക്കാട് ഫാക്ടറിയില്‍ നിന്ന് വിഷപ്പുക ശ്വസിച്ച് 20 തൊഴിലാളികള്‍ ആശുപത്രിയില്‍

Janayugom Webdesk
പാലക്കാട്
February 8, 2024 5:00 pm

പാലക്കാട് ഫാക്ടറിലുണ്ടായ വിഷപ്പുക ശ്വസിച്ച് തൊഴിലാളികള്‍ ആശുപത്രിയില്‍. കഞ്ചിക്കോടാണ് സംഭവം. മൂന്ന് ദിവസങ്ങളിലായി ഇരുപതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഗസ്ത്യ ടെക്‌സറ്റൈല്‍സ് ഗാര്‍മെന്റ്‌സ് എന്ന കമ്പനിയിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്നതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്.

അന്നേദിവസം പത്തുപേരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെയും ഇന്നുമായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പത്തുപേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് യൂണിറ്റുകളായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇതെന്നും ഡയിങ് യൂണിറ്റില്‍ നിന്നും വന്ന പുകയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

Eng­lish Summary:20 work­ers in hos­pi­tal after inhal­ing tox­ic fumes from Palakkad factory
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.