പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബിജെപി നേതാവ് എല്‍ കെ അഡ്വാനിക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം ഉന്നയിച്ചുവെന്നാരോപിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ നിഖില്‍ വാഘ്‌ലെയ്ക്കെതിരെ പൂനെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
പ്രാദേശിക ബിജെപി നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. അപകീര്‍ത്തിപ്പെടുത്തല്‍, വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഡ്വാനിക്ക് ഭാരതരത്ന നല്‍കിയതിനെ വിമര്‍ശിച്ച് വാഘ്‌ലെ സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്ക് വച്ചിരുന്നു. ഇതിനെതിരെയാണ് ബിജെപി നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
അതേസമയം ജയിലില്‍ കിടക്കേണ്ടി വന്നാലും പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് വാഘ്‌ലെ പറഞ്ഞു. ഇന്നലെ വാഗേല്‍ പങ്കെടുത്ത നിര്‍ഭയ് ബാനു റാലിക്കിടെ സംഘാടകരും ബിജെപി പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായി. വാഘ്‌ലെയുടെ കാറിനുനേരെ മുട്ടയേറും ഉണ്ടായി.
English Summary: Remarks against Modi: A case has been registered against the journalist
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.