19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 13, 2024
December 10, 2024
November 28, 2024
November 25, 2024
November 21, 2024
November 16, 2024
November 4, 2024
November 2, 2024
October 31, 2024

കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പ്രതിരോധിക്കണം: ബിനോയ് വിശ്വം

Janayugom Webdesk
കൊല്ലം
February 10, 2024 11:03 pm

രാജ്യത്തിന്റെ പൊതുസമ്പത്ത് പണയപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പ്രതിരോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മൂന്നുദിവസമായി നടന്നുവന്ന കേരള റവന്യു ഡിപ്പാര്‍ട്ടുമെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെആര്‍ഡിഎസ്എ) സംസ്ഥാന സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യുവകുപ്പിനെ സമ്പൂര്‍ണമായി ശാക്തീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
പ്രസിഡന്റായി പി ശ്രീകുമാറിനെയും ജനറല്‍സെക്രട്ടറിയായി എം എം നജീമിനെയും തെരഞ്ഞെടുത്തു.

ഹരിദാസ് ഇറവങ്കരയാണ് ട്രഷറര്‍. മറ്റ് ഭാരവാഹികള്‍: എസ് പി സുമോദ്, സി എ അനീഷ്, എസ് കെ എം ബഷീർ (വൈസ് പ്രസിഡന്റുമാര്‍), എ ഗ്രേഷ്യസ്, ആർ സിന്ധു, വി എച്ച് ബാലമുരളി (സെക്രട്ടറിമാര്‍), ബി സുധർമ്മ, ഡി ബിനിൽ, ബിന്ദു രാജൻ, ഹുസൈൻ പതുവന, എം ജെ ബെന്നിമോൻ, ജി സുരേഷ് ബാബു, സതീഷ് കെ ഡാനിയേൽ, എം എസ് അനിൽകുമാർ, കെ രാജൻ (സെക്രട്ടേറിയറ്റ് അംഗങ്ങൾ).

Eng­lish Summary:Central gov­ern­ment should defend its stand: Binoy Vishwam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.