24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 5, 2024
June 20, 2024
February 11, 2024
January 15, 2024
December 16, 2023
November 5, 2023
October 2, 2023
August 3, 2023
August 3, 2023

‘അൽ അമീൻ അമിസീസിയ 2024’; പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

Janayugom Webdesk
ആലുവ
February 11, 2024 9:19 am

1981ൽ സ്ഥാപിതമായ എടത്തല അൽ അമീൻ കോളജ് 43 വർഷത്തെ പൂർവ്വ വിദ്യർത്ഥികളെയും അധ്യാപകരെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച ‘അൽ അമീൻ അമിസീസിയ 2024’ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കലാഭവൻ നവാസ് സമ്മാനദാനം നടത്തി. അൻവർ സാദത്ത് എംഎൽഎ, അൽ അമീൻ മാനേജർ ഡോ. ജുനൈദ് റഹ്‌മാൻ എന്നിവർ മുഖ്യാതിഥികളായി.

അലുമ്നി അസോസിയേഷൻ പ്രസിഡൻ്റ് കെ എ ബഷീർ അധ്യക്ഷനായി. സെക്രട്ടറി അഡ്വ. അനീസ് മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പാൾ സിനി കുര്യൻ, ജനറൽ കൺവീനർ ഡോ. അബ്ദുൾ ഹക്കിം, ടി എ എം ബഷീർ, കെ കെ ജമാൽ, കെ എസ് മുഹമ്മദ് വസിം, ഷാഹുൽ ഹമീദ്, എം എച്ച് ഷാനിബ, ഇ എം യൂനസ്, എ എ സഹദ്, എൻ എൻ ഫസൽ, റിസ്‌വാൻ ഷാജിക്, സി എസ് നാസർ, പി എസ് കുഞ്ഞുമുഹമ്മദ്, ഗഫൂർ ഇളമന, സി കെ മാഹിൻകുട്ടി, എം എ മുഹമ്മദ് അസ്ഹർ, കെ എച് മുഹമ്മദ്‌ റിയാസ്, എം ഐ വിജിനത്ത്, ഫാത്തിമ ഷാനിയ, എം എ മൻസിയ, സബിത മോൾ, ഷെറീന ഷാജഹാൻ, പരീക്കുഞ്ഞ് അട്ടക്കാട്ട്, പി എസ് അജ്മൽ എന്നിവർ സംസാരിച്ചു.

പൂർവ്വ വിദ്യാർത്ഥികളും കോളജ് വിദ്യാർത്ഥികളും കലാപരിപാടികൾ അവതരിപ്പിച്ചു. കോളേജ് ബാൻഡ് ഗ്രൂപ്പ് ടെക്കാട്രി അവതരിപ്പിച്ച മ്യൂസിക് ബാൻഡും, പൂർവ്വ വിദ്യാർത്ഥിയായ മനോജ് ഗിന്നസിൻ്റെ നേതൃത്വത്തിൽ മെഗോഷോയും അരങ്ങേറി. ബാച്ച് സംഗമം, അധ്യാപകരെ ആദരിക്കൽ, പ്രൊഫ. അലിക്കുഞ്ഞ് എഡോവ്‌മെൻ്റ് അഖിലകേരള പ്രസംഗമത്സര വിജയികൾക്കും, മുഖ്യമന്ത്രിയുടെ പ്രതിഭ പുരസ്കാരം ലഭിച്ച വിദ്യാർത്ഥികൾ, യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾ എന്നിവരെ ആദരിക്കൽ എന്നിവയും നടന്നു.

Eng­lish Sum­ma­ry: Alum­ni meet organized
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.