പ്രോജക്ട് ചീറ്റക്കെതിരെ വിമര്‍ശനവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍. മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ ചീറ്റക്കുഞ്ഞുങ്ങളുടെ കാര്യം പരിതാപകരമെന്ന് വിവരാവകാശ പ്രവര്‍ത്തകൻ. പ്രൊജക്ട് ചീറ്റയുടെ ഭാഗമായി ആഫ്രിക്കയില്‍നിന്നെത്തിച്ച ചീറ്റക്കുഞ്ഞിന് കഴിഞ്ഞ നവംബറില്‍ പരിക്കേറ്റിരുന്നതായും കാലൊടിഞ്ഞതായും വിവരാവകാശ പ്രവര്‍ത്തകൻ പറയുന്നു. വനപരിപാലകര്‍ നല്‍കിയ വിവരങ്ങളിലാണ് ഇക്കാര്യമുള്ളതെന്ന് വിവരാവകാശ പ്രവര്‍ത്തകൻ അജയ് ദുബെ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിവരങ്ങളില്‍ പറയുന്നു. അതേസമയം കുനോ നാഷണൽ പാർക്ക് മാനേജ്മെന്റ് ദുബെയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞു.
വനത്തില്‍വച്ചുതന്നെയാണ് ചീറ്റക്കുഞ്ഞിന് പരിക്കേറ്റതെന്ന് ചീഫ് കൺസർവേറ്ററും ലയൺ പ്രൊജക്ട് ഡയറക്ടറുമായ ഉത്തം കുമാർ ശർമ്മതന്നെ വ്യക്തമാക്കിയിരുന്നതായി ദുബെ വെളിപ്പെടുത്തി. അതേസമയം പരിക്കിനെ കുറിച്ച് അധികൃതർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അധികാരികൾ ഈ വാർത്ത മറച്ചുവെച്ചെന്നും സംഭവത്തില്‍ ഉടൻ അന്വേഷണം ആരംഭിക്കണമെന്നും ദുബെ ആവശ്യപ്പെട്ടു.
ഇതുവരെ 11 ആഫ്രിക്കൻ ചീറ്റക്കുട്ടികളാണ് ഇന്ത്യയില്‍ ജനിച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ, ആദ്യമായി അമ്മയായ സിയായ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി, 1950 കൾക്ക് ശേഷം ഇന്ത്യൻ മണ്ണിൽ ജനിച്ച ആദ്യത്തെ ചീറ്റകൾ. അതേസമയം ഇതിലെ മൂന്ന് കുഞ്ഞുങ്ങൾ 2023 മെയ് മാസത്തിൽ ചത്തു. അവശേഷിക്കുന്ന ഏക കുഞ്ഞിനെ കുനോയിലെ മൃഗഡോക്ടർമാർ വളർത്തുകയാണ്. ഇതിന്റെ കാലിനാണ് ഒടിവുണ്ടായത്.
English Summary: Cheetah cubs plight tragic: Matters covered up by authorities, RTI activist against Project Cheetah
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.