20 December 2025, Saturday

Related news

December 16, 2025
November 24, 2025
November 23, 2025
October 22, 2025
October 21, 2025
October 6, 2025
August 5, 2025
July 13, 2025
July 6, 2025
June 26, 2025

കണ്ണൂരില്‍ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ കടുവയെ മയക്ക് വെടി വെച്ചു

Janayugom Webdesk
കണ്ണൂർ
February 13, 2024 12:19 pm

കണ്ണൂർ കൊട്ടിയൂർ പന്നിയാം മലയിൽ കമ്പിവേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ കടുവയെ മയക്ക് വെടി വെച്ചു. വനം വകുപ്പ് വെറ്റ്ന നറി ഡോക്ട്ടറുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് കടുവയെ മയക്ക് വെടിവച്ചത്.

കണ്ണൂർ കൊട്ടിയൂർ പന്നിയാം മലയിലെ കശുമാവിൻ തോട്ടത്തിൽ രാവിലെ യാണ് ടാപ്പിംഗ് തൊഴിലാളി കടുവയെ കണ്ടത്. മയക്ക് വെടിവെച്ചശേഷം മയങ്ങിയ കടുവയെകൂട്ടിലേക്ക് മാറ്റും. കടുവയുടെ പരിക്കുകൾക്ക് പരിശോധിച്ച് പ്രാഥമിക ചികിത്സകൾ നടത്തി നിരീക്ഷണത്തിന് ശേഷം ഉൾവനത്തിൽ അയക്കാനാണ് വനം വകുപ്പ് ശ്രമിക്കുക. ഗുരുതര ആരോഗ്യ പ്രശ്നമുള്ള കടവയാണെന്ന് കണ്ടെത്തിയാൽ മാത്രമേ മറ്റ് ഇടങ്ങളിലേക്ക് മാറ്റു.വനം വകുപ്പിന്റെ മണത്തണ സെക്ഷനു കീഴിലുള്ള പ്രദേശമാണിത്.

Eng­lish Sum­ma­ry: tiger found trapped in a wire fence in Kan­nur shot

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.