ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനുമായ ദത്താജിറാവു ഗെയ്ക്വാദ് അന്തരിച്ചു. 95 വയസായിരുന്നു. ബറോഡയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ചാണ് അന്ത്യം. 9 വര്‍ഷം നീണ്ട കരിയറില്‍ 11 ടെസ്റ്റുകളാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചത്. നാല് കളികളില്‍ ടീം ക്യാപ്റ്റനായി. മുന്‍ ഇന്ത്യന്‍ പരിശീകനായിരുന്ന അന്‍ഷുമന്‍ ഗെയ്ക്വാദിന്റെ പിതാവാണ് ദത്താജിറാവു.
1952ലാണ് അദ്ദേഹം ഇന്ത്യക്കായി അരങ്ങേറിയത്. ഇംഗ്ലണ്ടിനെതിരെയാണ് വലം കൈയന്‍ ബാറ്ററായ അദ്ദേഹത്തിന്റെ അരങ്ങേറ്റം. 1961ല്‍ പാകിസ്ഥാനെതിരെയാണ് അവസാന മത്സരം. 2016ല്‍ ഇന്ത്യയുടെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള ക്രിക്കറ്റ് താരമെന്ന ബഹുമതി അദ്ദേഹത്തിനു ലഭിച്ചു.
1947 മുതല്‍ 61 വരെ അദ്ദേഹം രഞ്ജിയില്‍ ബറോഡയ്ക്കായി കളത്തിലിറങ്ങി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 3139 റണ്‍സ് നേടി. 14 സെഞ്ച്വറികളടക്കമാണ് ഇത്രയും റണ്‍സ്. മഹാരാഷ്ട്രക്കെതിരെ 1959–60ല്‍ നേടിയ 249 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
English Summary:Indian cricketer Dattajirao Gaekwad passed away
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.