ഇടതുപക്ഷജനാധിപത്യമുന്നണിക്ക് അകത്ത് ഒരു പ്രശ്നവുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. പാര്‍ട്ടികള്‍ അവരുടെ ആവശ്യംമുന്നണിക്ക് അകത്ത് അറിയിക്കും.
മുന്നണി യോജിച്ച തീരുമാനം എടുക്കുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ജയരാജന്‍ വ്യക്തമാക്കി.ആര്‍ ജെ ഡിയുടെ കാര്യം നേതാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും.ഇനിയും എന്തെങ്കിലും ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ അതും ചര്‍ച്ച ചെയ്യാന്‍ തയ്യാറെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് മൂന്ന് സീറ്റ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. ലീഗിന്റെ പിന്തുണ കൊണ്ടാണ് കോണ്‍ഗ്രസ് നിലനില്‍ക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ലീഗിനോട് അവഗണന കാണിച്ചതായും ഇപി അഭിപ്രായപ്പെട്ടു
English Summary:
EP Jayarajan that the Left Front will take decisions together
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.