
എംപി സ്ഥാനം രാജിവയ്ക്കാനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നടിയുമായ മിമി ചക്രബര്‍ത്തി. പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെതുടര്‍ന്നാണ് തീരുമാനം എന്ന് അവര്‍ അറിയിച്ചു. രാജി കത്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനൻജിക്ക് കൈമാറിയെങ്കിലും സ്വീകരിച്ചിട്ടില്ല. വിഷയം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ജാദവ്പൂരില്‍ നിന്നുള്ള എംപിയായ മിമി അറിയിച്ചു. തന്റെ മണ്ഡലമായ ജാദവ്പൂരിനെ കുറിച്ച് നിരവധി സ്വപ്നങ്ങള്‍ ഉണ്ട്. അവിടെ നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും എന്നാല്‍ താൻ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നതായും അവര്‍ അറിയിച്ചു. ചലചിത്ര മേഖലയില്‍ നിന്നും വരുന്ന ഒരാള്‍ക്കെതിരെ അവര്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന തരത്തില്‍ തെറ്റായ പ്രചാരണം നടത്താൻ എളുപ്പമാണെന്നും അവര്‍ പറഞ്ഞു. 2019ൽ ബിജെപിയുടെ അനുപം ഹസ്രയെ പരാജയപ്പെടുത്തിയാണു ജാദവ്പൂരിൽനിന്നും മിമി എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്.
English Summary:difference of opinion; Mimi Chakrabarti has expressed her willingness to resign
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.