ക്ഷീരോല്പാദന രംഗത്തെ മികച്ച വിജയം കൈവരിച്ച ക്ഷീര കർഷകർക്ക് സംസ്ഥാന ക്ഷീരവികസന വകുപ്പ് നല്‍കുന്ന ക്ഷീരസഹകാരി അവാർഡുകള്‍ മന്ത്രി ജെ ചിഞ്ചുറാണി പ്രഖ്യാപിച്ചു. സംസ്ഥാനതല ജേതാവിന് ഒരു ലക്ഷം രൂപ, ഓരോ മേഖലാ തലത്തില്‍ (തിരുവനന്തപുരം/എറണാകുളം/മലബാര്‍) അവാര്‍ഡിന് അര്‍ഹരായവര്‍ക്ക് 50,000 രൂപ വീതം, ജില്ലാ തല അവാര്‍ഡ് ജേതാക്കള്‍ക്ക് 20,000 രൂപയും പ്രശസ്തി പത്രവും നല്‍കും. ആകെ 52 ക്ഷീരകര്‍ഷകരെയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തിരിക്കുന്നത്.
ഷൈന്‍ കെ ബി
സംസ്ഥാന ക്ഷീരസഹകാരി അവാർഡിന് ഇടുക്കി തൊടുപുഴ സ്വദേശി ഷൈന്‍ കെ ബി അര്‍ഹനായി. ഈ യുവകർഷകന്റെ ഡയറി ഫാമിൽ നിലവിൽ 230 കറവപശുക്കളും 55 കിടാരികളും, കന്നുക്കുട്ടികളും രണ്ട് എരുമകളും ഉണ്ട്. പ്രതിദിനം 2600 ലിറ്റർ പാൽ ഈ ഫാമിൽ നിന്നും ഉല്പാദിപ്പിക്കുന്ന ഈ കർഷകൻ 2100 ലിറ്റർ പാൽ ഇളംദേശം ബ്ലോക്കിലെ അമയപ്ര ക്ഷീരസംഘത്തിൽ അളക്കുന്നു. തിരുവനന്തപുരം മേഖലയിൽ ജനറൽ വിഭാഗത്തിൽ വിമൽ വിനോദും വനിതാ വിഭാഗത്തിൽ ആർ ബിയാട്രിസും എസ്‌സി/എസ്‌ടി വിഭാഗത്തിൽ എൽ ഗിരിജയും അവാർഡിനർഹരായി. എറണാകുളം മേഖലയിൽ ജനറൽ വിഭാഗത്തിൽ മാത്യു സെബാസ്റ്റ്യനും വനിതാ വിഭാഗത്തിൽ അമ്പിളി എം കെയും എസ്‌സി/എസ്‌ടി വിഭാഗത്തിൽ റോയ് ചന്ദ്രനും അവാർഡിനർഹരായി. മലബാർ മേഖലയിൽ ജനറൽ വിഭാഗത്തിൽ മോഹൻദാസ് എം വി, വനിതാ വിഭാഗത്തിൽ ലീമ റോസ്ലിൻ എസ്, എസ്‌സി/എസ്‌ടി വിഭാഗത്തിൽ എ രാജദുരെ എന്നിവരാണ് അവാര്‍ഡ് നേടിയത്. ക്ഷീരസഹകാരി-ജില്ലാതല അവാർഡ് ജേതാക്കളെയും മന്ത്രി പ്രഖ്യാപിച്ചു.
മികച്ച ക്ഷീരസംഘങ്ങള്‍ക്കുള്ള ഡോ. വർഗീസ് കുര്യൻ അവാർഡിന് ആപ്കോസ് വിഭാഗത്തിൽ കോഴിക്കോട് ജില്ലയിലെ മൈക്കാവ് ക്ഷീരോല്പാദക സഹകരണ സംഘം, നോൺ ആപ്കോസ് വിഭാഗത്തിൽ ഇടുക്കിയിലെ ലക്ഷ്മി മിൽക്ക് പ്രൊഡ്യൂസേഴ്സ് സഹകരണ സംഘം എന്നിവ അര്‍ഹരായി. ക്ഷീര മേഖലയിൽ ഏറ്റവും കൂടുതൽ ഫണ്ട് വകയിരുത്തിയ ത്രിതല പഞ്ചായത്തുകൾക്കുള്ള അവാർഡുകള്‍ക്ക് വയനാട് നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്, കോഴിക്കോട് ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം കോര്‍പറേഷന്‍, പന്തളം മുനിസിപ്പാലിറ്റി എന്നീ സ്ഥാപനങ്ങള്‍ അര്‍ഹരായി. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട വിവിധ മാധ്യമ പുരസ്കാരങ്ങളും മന്ത്രി പ്രഖ്യാപിച്ചു. 18 മുതല്‍ 20 വരെ ഇടുക്കിയില്‍ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ച് അവാർഡ് ജേതാക്കൾക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നല്കും.
English Summary:Dairy Development Department Announces Awards
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.