19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 12, 2024
September 14, 2024
June 11, 2024
June 4, 2024
June 4, 2024
June 4, 2024
June 4, 2024
June 4, 2024
June 4, 2024

വോട്ട് ഓൺ അക്കൗണ്ടും ധനവിനിയോഗ ബില്ലുകളും പാസാക്കി; നിയമസഭാ സമ്മേളനം അവസാനിച്ചു

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം
February 15, 2024 11:16 pm

അന്തിമ ഉപധനാഭ്യർത്ഥനകളിലും വോട്ട് ഓൺ അക്കൗണ്ടിലും ചർച്ചയും വോട്ടെടുപ്പും പൂർത്തീകരിച്ച് ധനവിനിയോഗ ബില്ലുകൾ പാസാക്കി നിയമസഭാ സമ്മേളനം അവസാനിച്ചു. 2024‑ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബിൽ, 2024‑ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ, 2024‑ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ എന്നിവയും സമ്മേളന കാലയളവിൽ സഭ പാസ്സാക്കി. ചട്ടം 50 പ്രകാരമുള്ള ഏഴു നോട്ടീസുകളാണ് ഈ സമ്മേളനകാലത്ത് സഭ മുമ്പാകെ വന്നത്. അതിൽ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട നോട്ടീസ് സഭ പരിഗണിച്ചു. അതിന്മേൽ ചർച്ച നടത്തി. ഇതുള്‍പ്പെടെ മൊത്തം ഏഴു നോട്ടീസുകളിന്മേൽ ചർച്ച ചെയ്തുകൊണ്ട് ഏറ്റവും കൂടുതൽ അടിയന്തര പ്രമേയങ്ങൾ ചർച്ച ചെയ്ത റെക്കോഡ് പതിനഞ്ചാം കേരള നിയമസഭയ്ക്ക് കൈവന്നു. പതിനാലാം കേരള നിയമസഭയുടെ അഞ്ചു വർഷക്കാലയളവിനിടയിൽ ആകെ ആറ് അടിയന്തര പ്രമേയങ്ങളും ഒന്നാം കേരള നിയമസഭ മുതൽ നാളിതുവരെ 37 അടിയന്തര പ്രമേയ നോട്ടീസുകളുമാണ് സഭ ചർച്ച ചെയ്തത്. അതിൽ മൂന്നിലൊന്നും പതിനാല്, പതിനഞ്ച് കേരള നിയമസഭകളിലാണ്. 

നക്ഷത്രചിഹ്നമിട്ട 270 ചോദ്യങ്ങൾക്കും നക്ഷത്രചിഹ്നമിടാത്ത 3,243 ചോദ്യങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുമന്ത്രിമാർ ഈ സമ്മേളനകാലത്തുതന്നെ ഉത്തരം നൽകി.
സംസ്ഥാനത്തെ കായികനയം സംബന്ധിച്ച് ന്യൂനപക്ഷക്ഷേമമന്ത്രി ചട്ടം 300 അനുസരിച്ച് പ്രസ്താവന നടത്തി. സംസ്ഥാനത്തിന്റെ വായ്പാപരിധി വെട്ടിക്കുറയ്ക്കുകയും ഗ്രാന്റുകൾ തടഞ്ഞുവയ്ക്കുകയും ചെയ്യുന്നതിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്നാവശ്യപ്പെടുന്നതും മനുഷ്യ‑വന്യജീവി സംഘർഷങ്ങൾ തടയുവാൻ നിലവിലുള്ള നിയമങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുവാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന രണ്ട് ഗവണ്മെന്റ് പ്രമേയങ്ങൾ ചട്ടം 118 പ്രകാരം യഥാക്രമം ധനമന്ത്രിയും വനംമന്ത്രിയും അവതരിപ്പിച്ചു. 

പ്രമേയങ്ങൾ സഭ ഐകകണ്ഠേന പാസാക്കി. നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളിൽ പരിഷ്കാരങ്ങൾ വരുത്തുന്നതുമായി ബന്ധപ്പെട്ട് അഡ്ഹോക്ക് കമ്മിറ്റി സമർപ്പിച്ച ശുപാർശകൾ ചട്ടങ്ങൾ സംബന്ധിച്ച സമിതി വിശദമായി പരിശോധിക്കുകയും അംഗങ്ങൾ നൽകിയ ഭേദഗതികളടക്കം ഉൾപ്പെടുത്തി സമർപ്പിച്ച റിപ്പോർട്ട് അംഗീകരിക്കുകയും ചെയ്തു. ബജറ്റിന്മേലുള്ള ധനാഭ്യർത്ഥനകളുടെ സൂക്ഷ്മ പരിശോധനക്കായി വിവിധ സബ്ജക്ട് കമ്മിറ്റികൾ 21 മുതൽ ഏപ്രിൽ ആറു വരെ യോഗം ചേരും. തുടര്‍ന്ന് ഓരോ ഡിമാന്റും വിശദമായി പരിഗണിച്ച് പാസ്സാക്കുന്നതിനായി സഭയുടെ സമ്പൂർണ ബജറ്റ് സമ്മേളനം ജൂൺ‑ജൂലൈ മാസങ്ങളിൽ നടക്കും.

Eng­lish Summary:Vote on account and pass appro­pri­a­tions bills; Assem­bly ses­sion is over
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.