ജോലിത്തിരക്കിനിടെ ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുന്നത് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ ഐക്യം ഊട്ടിയുറപ്പിക്കാനാകുമെന്ന് മുന്‍ ഇന്ത്യന്‍ താരവും മലയാളി ക്രിക്കറ്ററുമായ ടിനു യോഹന്നാന്‍. മാനസിക‑ശാരീരിക സംഘര്‍ഷങ്ങള്‍ കുറക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന എറണാകുളം പ്രസ് ക്ലബ്ബിന്റെ ജഴ്‌സി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജഴ്സി അവതരണവും ടീം പ്രഖ്യാപനവും (കൊച്ചിന്‍ ഹീറോസ്) മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ടിനു യോഹന്നാന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഡി.എന്‍.എഫ്.ടി എക്സിക്യൂട്ടിവ് ഡയറക്ടര്‍ മാത്യു ചെറിയാന്‍ സന്നിഹിതനായിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് എം.ആര്‍. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ള്യൂ.ജെ സംസ്ഥാന വൈസ് പ്രസിഡന്റ് സീമ മോഹന്‍ലാല്‍ ആശംസ നേര്‍ന്നു. പ്രസ് ക്ലബ് സെക്രട്ടറി എം. സൂഫി മുഹമ്മദ് സ്വാഗതവും ടീം ക്യാപ്റ്റന്‍ അനില്‍ സച്ചു നന്ദിയും പറഞ്ഞു.
ഈ മാസം 19 മുതല്‍ 21 വരെ തിരുവനന്തപുരത്താണ് ജെ.സി.എല്‍നടക്കുന്നത്. കേരളത്തിലെ പ്രസ് ക്ലബ്ബ് ടീമുകള്‍ തമ്മില്‍ നടക്കുന്ന ലീഗിന്റെ പ്രചരണാര്‍ത്ഥം മാധ്യമ പ്രവര്‍ത്തകരും എംഎല്‍എമാരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതില്‍ മാധ്യമ പ്രവര്‍ത്തകരുടെ ടീം വിജയിച്ചു.
English Summary: Journalist Cricket League
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.