19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
October 4, 2024
September 20, 2024
September 15, 2024
September 13, 2024
September 5, 2024
July 29, 2024
July 12, 2024
June 26, 2024
June 25, 2024

മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കേജ്‌രിവാളിന് ഓണ്‍ലൈനായി കോടതിയില്‍ ഹാജരായി

Janayugom Webdesk
ന്യൂഡല്‍ഹി
February 17, 2024 1:31 pm

മദ്യനയക്കേസിൽ അരവിന്ദ് കേജ്‌രിവാൾ ഓൺലൈനായി കോടതിയിൽ ഹാജരായി. ചോദ്യംചെയ്യലിന് ഹാജരാകുന്നില്ലെന്ന ഇഡിയുടെ ഹര്‍ജിയിലാണ് നടപടി. മാർച്ച് 16 ന് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചു. അതേസമയം ഇ ഡി അയച്ച സമന്‍സ് നിയമവിരുദ്ധമാണെന്നും അറസ്റ്റ് ചെയ്യുക എന്ന ലക്ഷ്യം മാത്രമാണ് ഇ ഡിക്ക് ഉള്ളതെന്നും വിമര്‍ശിച്ച് കഴിഞ്ഞ ജനുവരി 19നും കേജ‌്‌രിവാള്‍ ചോദ്യം ചെയ്യലില്‍ നിന്ന് വിട്ടുനിന്നിരുന്നു.

നവംബര്‍ 2, ഡിസംബര്‍ 21, ജനുവരി 3 തുടങ്ങിയ ദിവസങ്ങളില്‍ വെച്ചിരുന്ന ചോദ്യം ചെയ്യലിനും അരവിന്ദ് കേജ‌്‌രിവാള്‍ എത്തിയിരുന്നില്ല. ഇ ഡിയുടെ നടപടികള്‍ രാഷ്ട്രീയ പ്രേരിതവും, നിയമവിരുദ്ധവുമാണെന്ന് എഎപി ആക്ഷേപിച്ചു.

Eng­lish Sum­ma­ry: ED Sum­mons Case : Arvind Kejri­w­al appears before Del­hi court via video conferencing
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.