8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 7, 2024
September 5, 2024
September 5, 2024
September 2, 2024
September 1, 2024
August 31, 2024
August 30, 2024
August 25, 2024
August 25, 2024
August 20, 2024

ഗോഡ്സെയെ പ്രകീര്‍ത്തിച്ച് കമന്റ്; എന്‍ഐടി അധ്യാപിക സ്റ്റേഷനില്‍ ഹാജരായി

Janayugom Webdesk
കോഴിക്കോട്
February 17, 2024 2:25 pm

ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്ക് കമന്റിട്ട കേസില്‍ കോഴിക്കോട് എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കുന്നമംഗലം പൊലീസ് സ്റ്റേഷനിലാണ് ഇന്ന് രാവിലെ അധ്യാപിക ഹാജരായത്. അധ്യാപികയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ഫേസ്ബുക്ക് കമന്‍റ് ഇടാൻ ഉപയോഗിച്ച ഫോണ്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കി.

ആരോഗ്യ കാരണങ്ങളാൽ ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകാനാകില്ലെന്നായിരുന്നു നേരത്തെ ഷൈജ ആണ്ടവൻ പൊലീസിനെ അറിയിച്ചിരുന്നത്. തുടര്‍ന്ന് മൂന്നു ദിവസത്തെ സമയവും ചോദിച്ചിരുന്നു. ഇതിനുശേഷമാണിപ്പോള്‍ സ്റ്റേഷനില്‍ ഹാജരായത്.

ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30 ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എൻഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ വിവാദത്തിനിടയാക്കിയ കമന്റിട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിംഗ് ഇന്ത്യ’ (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയില്‍ അഭിമാനം കൊള്ളുന്നു’) വെന്നായിരുന്നു കമന്റ്.

കലാപ ആഹ്വാനത്തിനാണ് അധ്യാപികയ്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. എസ് എഫ് ഐയുടെ പരാതിപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

Eng­lish Summary:praise of godse the nit teacher appeared at the police station
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.