21 December 2024, Saturday
KSFE Galaxy Chits Banner 2

ഇൻസാറ്റ്-3ഡിഎസ് വിക്ഷേപണം വിജയം

Janayugom Webdesk
ശ്രീഹരിക്കോട്ട
February 17, 2024 11:20 pm

ഇൻസാറ്റ്-3ഡിഎസ് ഉപഗ്രഹ വിക്ഷേപണം വിജയം. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ജിഎസ്എല്‍വി എഫ് 14 റോക്കറ്റാണ് വൈകുന്നേരം 5.35ന് ഉപഗ്രഹവുമായി കുതിച്ചുയര്‍ന്നത്. ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥാ ഉപഗ്രഹമാണ് ഇൻസാറ്റ്-3ഡിഎസ്. ഉപഗ്രഹത്തെ ജിയോ സിക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലാണ് ജിഎസ്എല്‍വി-എഫ്14 എത്തിച്ചത്.
വിക്ഷേപിച്ച് 19-ാം മിനിറ്റിൽ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ഘട്ടംഘട്ടമായി ഉയര്‍ത്തി ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് മാറ്റുകയാണ് അടുത്ത ലക്ഷ്യം. ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഐഎസ്ആര്‍ഒ ചെയര്‍മാൻ എസ് സോമനാഥ് അഭിനന്ദിച്ചു. 

കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ്, ഭൗമ‑സമുദ്ര ഉപരിതല നിരീക്ഷണം എന്നീ സേവനങ്ങളാണ് ഇൻസാറ്റ്-3ഡിഎസ് നല്‍കുക. 2,274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് ഏകദേശം 480 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. കടലിലെയും കരയിലെയും കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കല്‍, ഓട്ടോമാറ്റിക് ഡാറ്റ കളക്ഷന്‍ പ്ലാറ്റ്‌ഫോമുകളില്‍നിന്നും ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കല്‍ എന്നിവയ്ക്കും ഇൻസാറ്റ്-3ഡിഎസ് സഹായകമാകും. ഐഎസ്ആർഒയുടെ ‘നോട്ടി ബോയ്’(വികൃതിക്കുട്ടൻ) എന്ന ജിഎസ്എല്‍വി റോക്കറ്റിന്റെ 16-ാം ദൗത്യം കൂടിയായിരുന്നു ഇത്. കഴിഞ്ഞ 15 ദൗത്യങ്ങളില്‍ ആറെണ്ണം പരാജയപ്പെട്ടതോടെയാണ് റോക്കറ്റിന് വികൃതിക്കുട്ടൻ എന്ന പേര് ലഭിച്ചത്. 

Eng­lish Summary:INSAT-3DS launch success

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.