10 January 2026, Saturday

Related news

January 9, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 5, 2026
January 3, 2026
January 2, 2026
January 2, 2026

മലപ്പുറത്ത് കൗമാരിക്കാരിയെ ചലിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി: കരാട്ടെ മാസ്റ്റര്‍ അറസ്റ്റില്‍

Janayugom Webdesk
February 22, 2024 9:46 am

മലപ്പുറം: മലപ്പുറത്ത് കൗമാരക്കാരിയെ ചലിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കരാട്ടെ മാസ്റ്റര്‍ അറസ്റ്റിലായി. വാഴക്കാടാണ് സംഭവം. 17കാരിയാണ് മരിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കരാട്ടെ മാസ്റ്റര്‍ സിദ്ധിഖ് അലി അറസ്റ്റില്‍. പെണ്‍കുട്ടിയെ ഇയാള്‍ പീഡനത്തിനിരയാക്കിയതായി കുടുംബം ആരോപിക്കുന്നു. ഊര്‍ക്കടവ് സ്വദേശിയാണ് സിദ്ധിഖ് അലി. ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെ വേറെയും പരാതികള്‍ ഉയര്‍ന്നിരുന്നതായി പ്രദേശവാസികള്‍ ആരോപിച്ചു. തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാർഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.
ഇയാള്‍ ശാരീരികമായി പീഡിപ്പിച്ചിരുന്നതായും നിരവധി കുട്ടികളെ ഇയാള്‍ പീഡനത്തിനിരയാക്കിയിരുന്നതായും പെണ്‍കുട്ടി സഹോദരിയോട് വെളിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Malap­pu­ram teenage girl found de ad in Chali­yar: Karate mas­ter arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.