രാഷ്ട്രീയത്തിൽ കോണ്ടത്തിന് എന്താണ് പങ്ക്? ആന്ധ്രാപ്രദേശിലെ സംഭവവികാസങ്ങൾ കാണിക്കുന്നത് തെരഞ്ഞെടുപ്പില്‍ കോണ്ടത്തിനും പങ്കുണ്ടെന്നാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കോണ്ടം ഒരു പ്രചാരണ ഉപകരണമായി മാറിയിരിക്കുന്നു. രണ്ട് പ്രധാന പാർട്ടികളും അവരുടെ പാർട്ടി ചിഹ്നങ്ങൾ അച്ചടിച്ച പാക്കറ്റുകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്താണ് ഇപ്പോള്‍ പ്രചരണം പൊടിപൊടിക്കുന്നത്.
ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെയും പ്രമുഖ പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയുടെയും (ടിഡിപി) ചിഹ്നങ്ങൾ അടയാളപ്പെടുത്തിയ കോണ്ടം പായ്ക്കുകൾ പാർട്ടി കേഡർമാർ വോട്ടർമാർക്കായി വിതരണം ചെയ്യുന്നതായി കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ എണ്ണം എങ്ങനെ കുറയ്ക്കാമെന്ന് ഒരാൾ ചർച്ച ചെയ്യുന്നതും വീഡിയോയിൽ കാണാം. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി വീടുവീടാന്തരം കയറി പ്രചാരണം നടത്തുന്ന പാർട്ടി നേതാക്കൾ കോണ്ടം പാക്കറ്റുകളും വിതരണം ചെയ്യുന്നുണ്ട്.
“ഇത് കോണ്ടം കൊണ്ട് നിർത്തുമോ അതോ പൊതുജനങ്ങൾക്ക് വയാഗ്ര വിതരണം ചെയ്യാൻ തുടങ്ങുമോ?” എന്നും ജഗൻ മോഹൻ റെഡ്ഡിയുടെ പാർട്ടി പ്രവര്‍ത്തകര്‍ ചോദിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
English Summary: Party symbol on the cover of Condom: Political parties come up with new strategies for election campaign
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.