22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026

കര്‍ഷകവേട്ട: സിപിഐ അപലപിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
February 22, 2024 10:39 pm

സമരം ചെയ്യുന്ന കര്‍ഷകര്‍ക്കുനേരെ കേന്ദ്രത്തിലും ഹരിയാനയിലുമുള്ള ബിജെപി സർക്കാരുകള്‍ അഴിച്ചുവിടുന്ന അതിക്രമങ്ങളെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അപലപിച്ചു. അതിക്രമങ്ങള്‍ക്കിടയില്‍ ഒരു യുവകര്‍ഷകന്‍ കൊല്ലപ്പെട്ടെന്നത് ഞെട്ടിക്കുന്നതാണ്. ഉല്പന്നങ്ങൾക്ക് മിനിമം താങ്ങുവില (എംഎസ്‌പി) നൽകണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിന് സെക്രട്ടേറിയറ്റ് പിന്തുണ പ്രഖ്യാപിച്ചു. 

കണ്ണീർ വാതക ഷെല്ലുകൾക്ക് പുറമെ പെല്ലറ്റ് തോക്കുകളും കർഷകർക്ക് നേരെ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരിയാന‑കേന്ദ്ര സർക്കാരുകള്‍ കർഷകരുടെ ആവശ്യം അംഗീകരിക്കുന്നതിനുപകരം അവർക്കെതിരെ യുദ്ധം ചെയ്യുകയാണെന്നാണ് എല്ലാ റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. ഇരുസർക്കാരുകളും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യം അംഗീകരിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. രാജ്യത്തുടനീളം കർഷകരുടെ രോഷം ബിജെപി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയ സെക്രട്ടേറിയറ്റ്, കർഷകരോടുള്ള മോഡി സർക്കാരിന്റെ കാപട്യവും പിടിവാശിയും തുറന്നുകാട്ടാനും വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അവരെ പാഠം പഠിപ്പിക്കാനും കർഷകരോട് ആഹ്വാനം ചെയ്തു.

Eng­lish Summary:Farmer hunt­ing: CPI condemns

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.