പ്രവര്‍ത്തനമേഖല വിപുലീകരിച്ച് കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (കെഎസ്ഡിപി) എറണാകുളം കേന്ദ്രീകരിച്ച് അവശ്യമരുന്നുകള്‍ സംഭരിക്കുന്നതിനായി പരിമൾ അസോസിയറ്റ്സുമായി ചേർന്ന് മരടിൽ ആരംഭിക്കുന്ന സി ആൻഡ് എഫ് ഏജൻസി ഓഫീസ് വെള്ളി വൈകിട്ട് നാലിന് വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്യും.
വ്യവസായവകുപ്പിനുകീഴിൽ ആലപ്പുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏക അലോപ്പതി മരുന്ന് ഉൽപ്പാദന പൊതുമേഖലാ സ്ഥാപനമാണ് കെഎസ്ഡിപി. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് (കെഎംഎസ്‌സിഎൽ) മുഖേനയാണ് സ്ഥാപനം മരുന്ന് വിതരണംചെയ്യുന്നത്. 2011‑ൽ പ്രവർത്തനം ആരംഭിച്ച ബീറ്റാലാക്ടം പ്ലാന്റ്, 2008‑ൽ തുടങ്ങിയ ബീറ്റാലാക്ടം ഇൻജക്‌ഷൻ പ്ലാന്റ്, 2019‑ൽ തുടങ്ങിയ നോൺ ബീറ്റാലാക്ടം പ്ലാന്റ് എന്നിവിടങ്ങളിലാണ് മരുന്നുൽപ്പാദനം നടത്തുന്നത്.
കഴിഞ്ഞവർഷം 55 ഇനം മരുന്നുകൾ ഉൽപ്പാദിപ്പിച്ച് വിതരണംചെയ്തു. കേരളത്തിനുപുറമെ ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾക്കും കാരുണ്യ പദ്ധതിക്കും അവശ്യമരുന്നുകൾ എത്തിക്കുന്നുണ്ട്.നോൺ ബീറ്റാലാക്ടം ഇൻജക്‌ഷൻ പ്ലാന്റ്, അർബുദ രോഗ ചികിത്സയ്ക്കായുള്ള മരുന്നുകൾ നിർമിക്കുന്നതിനുള്ള ഓങ്കോളജി ഫാർമ പാർക്ക് എന്നിവയുടെ നിർമാണപ്രവർത്തനം പുരോഗമിക്കുകയാണ്.
English Summary:
Expanding KSDP’s distribution network
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.