8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 3, 2024
September 1, 2024
August 17, 2024
August 10, 2024
August 1, 2024
June 14, 2024
June 10, 2024
June 7, 2024
May 28, 2024
May 23, 2024

കര്‍ഷകരെ തടങ്കലിലാക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഉത്തരവ് ; പിന്നാലെ പിന്‍വലിച്ച് ഹരിയാന സര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 23, 2024 1:32 pm

കര്‍ഷക സമര നേതാക്കളെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ അംബാല പൊലീസ് പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ച് ഹരിയാന സര്‍ക്കാര്‍.നാഷണല്‍ സെക്യുരിറ്റി ആക്ട് അനുസരിച്ച് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നവരെ കരുതല്‍ തടങ്കിലാക്കാനായിരുന്നു നേരത്തെ ഹരിയാന സര്‍ക്കാരിന്റെ തീരുമാനം. കർഷകർക്കെതിരെ നാഷണൽ സെക്യൂരിറ്റി ആക്ട് പ്രകാരം നടപടി എടുക്കില്ലെന്ന് അംബാലാ പരിധിയിലെ ഐജി സിഭാഷ് കഭിരാജ് പറഞ്ഞു.

കർഷക നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവും പൊലീസ് നേരത്തെ പുറപ്പെടുവിച്ചിരുന്നു.അതേസമയം കർഷക പ്രക്ഷോഭം ഒരുമിച്ച് മുന്നോട്ടു പോകുന്നത് സംബന്ധിച്ച് കർഷക സംഘടനകൾ ഉടൻ തീരുമാനമുണ്ടാക്കുമെന്നാണ് സൂചന.കഴിഞ്ഞ ദിവസം ചണ്ഡീഢിൽ ചേർന്ന സംയുക്ത കിസാൻ മോർച്ച യോഗത്തിൽ മാർച്ച് 14 ന് ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് കർഷക- തൊഴിലാളി മഹാ പഞ്ചായത്ത് സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.

രാകേഷ് ടികായത്, ദർശൻ പാൽ, ജോഗീന്ദർ സിങ് ഉഗ്രാഹ്, ഹനൻ മൊള്ള തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.മാർച്ച് 14 ന് സമാനമായ രീതിയിൽ സമ്മേളനങ്ങൾ സംഘടിപ്പിക്കുവാൻ വിവിധസംസ്ഥാനങ്ങളിലെ കർഷകസംഘടനകളോടും ഐക്യദാർഢ്യ സമിതികളോടും പ്രക്ഷോഭ സമിതി അഭ്യർത്ഥിച്ചു.

അതേസമയം കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരിൽ ഒരാൾ കൂടി കുഴഞ്ഞുവീണു മരിച്ചു. പഞ്ചാബിലെ ബത്തിന്റെ ജില്ലയിലെ ദർശൻ സിങ് എന്ന 62 കാരനാണ് മരണപ്പെട്ടത്. ഫെബ്രുവരി 13 മുതൽ കനോരി അതിർത്തിയിൽ താങ്ങുകയായിരുന്നു ദർശൻ സിങ്. ഇതോടെ കർഷക സമരത്തിൽ മരണപ്പെട്ട കർഷകരുടെ എണ്ണം അഞ്ചായി.

Eng­lish Summary:
Order to detain farm­ers and con­fis­cate prop­er­ty; Haryana gov­ern­ment lat­er withdrew

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.