12 May 2024, Sunday

Related news

May 9, 2024
May 8, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024

റഷ്യന്‍ മേഖലയില്‍ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നത് സ്ഥിരീകരിച്ച് കേന്ദ്രം

യുദ്ധമേഖലകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മുന്നറിയിപ്പ്
Janayugom Webdesk
ന്യൂഡല്‍ഹി
February 23, 2024 6:11 pm

റഷ്യ- ഉക്രെയ്ന്‍ യുദ്ധമേഖലയില്‍ ഏതാനും ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. അവരുടെ മോചനത്തിനായി റഷ്യന്‍‍ വിദേശകാര്യമന്ത്രാലയവുമായി ചര്‍ച്ച നടത്തിവരുകയാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ അറിയിച്ചു.

12 ഇന്ത്യക്കാരാണ് റഷ്യന്‍ യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്നത്. റഷ്യന്‍ കൂലി പട്ടാളമായ വാഗ്നർസേനയിൽ ചേർന്ന് യുദ്ധത്തില്‍ പങ്കെടുക്കാന്‍ നിർബന്ധിക്കുന്നതായും വിവരങ്ങളുണ്ട്. കൂടാതെ ഉക്രെയ്ൻ- റഷ്യ യുദ്ധത്തിന്റെ സംഘർഷ മേഖലകളിൽ നിന്ന് വിട്ട് നിൽക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യക്കാര്‍ക്ക് വിദേശകാര്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

റഷ്യയുടെ സൈനിക സുരക്ഷാ സഹായികൾ ആയി ജോലി നേടി നൽകാമെന്ന് പറഞ്ഞ കബളിപ്പിച്ചാണ് ഏജന്റുമാർ ഇന്ത്യക്കാരെ റഷ്യയിലേക്ക് കടത്തിയത്. ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവരെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. കർണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ളവരും കൂട്ടത്തിലുണ്ടെന്നാണ് സൂചന. റഷ്യ‑ഉക്രെയ്ൻ അതിർത്തിയിൽ മരിയോപോൾ,ഖാർകിവ് , റോസ്തോവ്-ഓൺ‑ഡോവ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നത്.

Eng­lish Sum­ma­ry: Indi­ans are trapped in Rus­sia-Ukraine war
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.