16 February 2026, Monday

Related news

February 5, 2026
February 3, 2026
February 3, 2026
January 31, 2026
January 26, 2026
January 24, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026

അടൂരില്‍ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മരത്തിലേക്ക് ഇടിച്ച് കയറി; 13 പേര്‍ക്ക് പരിക്കേറ്റു

Janayugom Webdesk
പത്തനംതിട്ട
February 24, 2024 7:33 pm

പത്തനംതിട്ട അടൂർ കെ പി റോഡിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മരത്തിലേക്ക് ഇടിച്ച് കയറി അപകടം. ബസിലുണ്ടായിരുന്ന 13 പേർക്ക് പരിക്കേറ്റു. ചേന്നംമ്പള്ളി വായനശാലക്ക് സമീപം 3.30 മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസിൻ്റെ മുൻവശം പൂർണമായും തകർന്നു.

കായംകുളത്തുനിന്ന്‌ പുനലൂരിലേക്ക് പോകുകയായിരുന്ന പത്തനാപുരം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരിൽ കൂടുതൽ പേർക്കും മുഖത്തിനാണ്‌ പരിക്കേറ്റത്.

Eng­lish Sum­ma­ry: ksrtc bus acci­dent in pathanamthitta
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.