7 January 2026, Wednesday

Related news

December 29, 2025
December 10, 2024
November 13, 2024
August 23, 2024
June 6, 2024
February 24, 2024
February 13, 2024
February 7, 2024
February 6, 2024
January 9, 2024

പുതിയചിഹ്നം പുറത്തിറക്കി  ശരത് പവാര്‍ 

Janayugom Webdesk
മുംബൈ
February 24, 2024 8:01 pm
പാര്‍ട്ടിയുടെ പുതിയ ചിഹ്നം പുറത്തിറക്കി എന്‍സിപി സ്ഥാപകന്‍ ശരത്പവാര്‍. മുംബൈയിലെ റായ്ഗഡ് ഫോര്‍ട്ടിലാണ് പാര്‍ട്ടിയുടെ പുതിയ ചിഹ്നമായ ‘കാഹളം മുഴക്കുന്ന മനുഷ്യൻ’  ശരത് പവാര്‍ പുറത്തിറക്കിയത്. ജനങ്ങളുടെ ക്ഷേമത്തിനും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനുമായി പുതിയ പോരാട്ടം ആരംഭിക്കുന്നതിനുള്ള പ്രചോദനമാണ് പുതിയ ചിഹ്നമെന്ന് പവാര്‍ പറഞ്ഞു.
കഴിഞ്ഞ ജൂലൈയിലാണ് അജിത്പവാര്‍ പക്ഷം ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന‑ബിജെപി സഖ്യത്തില്‍ ചേര്‍ന്നത്. പിന്നീട് അജിത്തിന്റെ നേതൃത്വത്തിലുള്ള എന്‍സിപി വിഭാഗത്തെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗിക പാര്‍ട്ടിയായി അംഗീകരിച്ചിരുന്നു. പിന്നാലെയാണ് ശരത്പവാറിന് പുതിയ പേരും ചിഹ്നവും കണ്ടെത്തേണ്ടി വന്നത്. എന്‍സിപി ശരത്ചന്ദ്രപവാര്‍ എന്ന പേര് സ്വീകരിക്കുകയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പാര്‍ട്ടിക്ക് പുതിയ ചിഹ്നം അനുവദിക്കുകയുമായിരുന്നു.
Eng­lish Sum­ma­ry: Sharad Pawar released the new symbol
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.