19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 10, 2024
December 9, 2024
November 17, 2024
October 30, 2024
October 22, 2024
September 27, 2024
September 18, 2024
September 16, 2024
September 13, 2024

നവോത്ഥാനത്തിന്റെ രാഷ്ട്രീയത്തുടർച്ചയാണ് കേരളമാതൃകയുടെ കരുത്ത്: മുഖ്യമന്ത്രി

Janayugom Webdesk
കണ്ണൂര്‍
February 24, 2024 9:48 pm
ഇന്ത്യയിൽ ശക്തമായ നവോത്ഥാന മുന്നേറ്റം ഉണ്ടായിരുന്ന സംസ്ഥാനങ്ങൾ അന്ധകാരത്തിലേക്കു വീഴുമ്പോൾ കേരളത്തിന് നവോത്ഥാനമൂല്യങ്ങൾ കാത്തുസൂക്ഷിക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് രാഷ്ട്രീയത്തുടർച്ചയേകാൻ കഴിഞ്ഞതുകൊണ്ടാണ് ഇത് സാധ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിന്റെ തുടർച്ചയായി ആദിവാസി ദളിത് മേഖലയിലെ വിഷയങ്ങൾ സംബന്ധിച്ച് മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവോത്ഥാന പ്രസ്ഥാനങ്ങൾ നേടിയെടുത്ത അവകാശങ്ങൾ സംരക്ഷിക്കാനും വ്യാപിപ്പിക്കാനും പുരോഗമന പ്രസ്ഥാനങ്ങൾ കാണിച്ച നിഷ്കർഷയാണ് കേരളത്തെ മാറ്റിമറിച്ചത്. അയ്യന്‍കാളിയെ പോലുള്ളവർ നിന്നിടത്തുനിന്ന് മുന്നോട്ട് പോവുകയാണ് നമ്മൾ ചെയ്തത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് അതിന് തുണയായത്. ഭൂപരിഷ്കരണം, ആദിവാസി സമൂഹത്തിന്റെ നവീകരണം തുടങ്ങിയ രാഷ്ട്രീയ ഇടപെടലുകളാണ് കേരളത്തെ മാറ്റിയത്. അത്തരം രാഷ്ട്രീയ ഇടപെടലുകൾ നടക്കാത്ത സംസ്ഥാനങ്ങൾ ഇരുട്ടിലേക്ക് വഴുതി. കേരളത്തിന്റെ ഈ മാറ്റം ദൃഢീകരിച്ച് പുരോഗമനപരമായ വലിയ മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങളിലാണ് എല്‍ഡിഎഫ് സർക്കാർ.
പട്ടികജാതി പട്ടികവർഗ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ജസ്റ്റിസ് വി കെ മോഹനൻ, കർഷകൻ പത്മശ്രീ ചെറുവയൽ രാമൻ, വാദ്യകലാകാരൻ പെരിങ്ങോട് ചന്ദ്രൻ, സംരംഭകൻ കെ കെ വിജയൻ, എഴുത്തുകാരൻ ചെറായി രാമദാസ്, ഫുട്ബോൾ താരം എൻ പി പ്രദീപ്, കവി അശോകൻ മറയൂർ, ട്രഷറി ഡയറക്ടർ വി സാജൻ, എയർ ഹോസ്റ്റസ് ഗോപിക ഗോവിന്ദൻ, പിഎസ്‌സി മുൻ അംഗം പി കെ വിജയകുമാർ, എംഎൽഎമാരായ ഒ ആർ കേളു, കെ ശാന്തകുമാരി, കെ വി സുമേഷ്, സച്ചിൻ ദേവ്, കെ പി മോഹനൻ, പി പി സുമോദ് തുടങ്ങിയവർ പങ്കെടുത്തു.
Eng­lish Sum­ma­ry: c m pinarayi vijayan speech
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.