25 December 2025, Thursday

Related news

December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 23, 2025
December 23, 2025
December 22, 2025
December 22, 2025
December 21, 2025

അമേരിക്കയിൽ ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിത്തം; ഇന്ത്യൻ യുവാവ് മരിച്ചു

Janayugom Webdesk
വാഷിങ്ടണ്‍
February 25, 2024 2:43 pm

അമേരിക്കയിൽ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ 27 വയസുകാരനായ ഇന്ത്യൻ പൗരൻ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ഫാസിൽ ഖാനാണ് തീപിടുത്തത്തിൽ മരിച്ചതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി അറിയിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ന്യുയോർക്കിലെ ഹേരലമിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ലിഥിയം അയോൺ ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് വൻ തീപിടുത്തമുണ്ടായത്. 

മരണപ്പെട്ടയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതീവ ദുഃഖകരമായ സംഭവമാണ് നടന്നതെന്നും മരണപ്പെട്ട ഫാസിൽ ഖാന്റെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള എല്ലാ സഹായവും നൽകുമെന്നും എംബസി അറിയിച്ചു .

പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. ആറ് നിലകളുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന് മറ്റ് നിലകളിലേക്കും തീ പടർന്നു പിടിക്കുകയായിരുന്നു. കെട്ടിടത്തിൽ കുടുങ്ങിപ്പോയ പലരും ജനലുകളിലൂടെ ചാടിയാണ് രക്ഷപ്പെട്ടു. അഗ്നിശമന സേനാ അംഗങ്ങള്‍ക്കും കെട്ടിടത്തിൽ നേരിട്ട് പ്രവേശിക്കാനോ ആളുകളെ താഴേക്ക് കൊണ്ടുവരാനോ കഴിഞ്ഞില്ല. റോപ്പുകളിലൂടെയാണ് ആളുകളെ താഴേക്ക് ഇറക്കിയത്. കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചവരെ അടുത്തുള്ള സ്കൂളിലേക്ക് മാറ്റി.

Eng­lish Summary:A bat­tery explod­ed and caught fire in Amer­i­ca; Indi­an youth dies
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.