24 December 2025, Wednesday

Related news

December 22, 2025
December 20, 2025
December 16, 2025
November 24, 2025
November 23, 2025
October 22, 2025
October 21, 2025
October 6, 2025
August 5, 2025
July 13, 2025

മുള്ളൻകൊല്ലിയിൽ ഭീതി പരത്തിയ കടുവ കൂട്ടിൽ

Janayugom Webdesk
വയനാട്
February 26, 2024 12:25 pm

വയനാട് മുള്ളൻകൊല്ലിയിൽ ഒരു മാസത്തിലേറെയായി ഭീതിപരത്തിയിരുന്ന കടുവ കൂട്ടിലായി. തിങ്കളാഴ്ച പുലർച്ചെയാണ് വനമൂലിക കാർഷിക സംസ്കരണ ഫാക്ടറിക്ക് സമീപം സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. പിടികൂടിയ കടുവയെ കുപ്പാടിയിലേക്ക് മാറ്റും.

നിരവധി വളർത്തുമൃ​ഗങ്ങളെ ഭക്ഷിക്കുകയും പ്രദേശവാസികളെ ഭീതിയിലാക്കുകയുംചെയ്ത കടുവയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽപോലും വളർത്തുമൃ​ഗങ്ങളെ കടുവ ആക്രമിച്ചിരുന്നു.

പ്രാഥമിക പരിശോധനയ്ക്ക് ശേഷം മാത്രമേ കടുവയുടെ പ്രായവും ആരോ​ഗ്യസ്ഥിതിയും സംബന്ധിച്ച വിവരങ്ങൾ വ്യക്തമാകുകയുള്ളൂ.

Eng­lish Sum­ma­ry: tiger caught in cage at wayanad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.