27 December 2025, Saturday

Related news

December 10, 2025
December 2, 2025
August 20, 2025
August 20, 2025
August 20, 2025
August 20, 2025
August 18, 2025
July 28, 2025
July 21, 2025
April 3, 2025

“അന്നാ പിന്നെ ഇറങ്ങല്ലെ”; സമൂഹമാധ്യമത്തില്‍ തരംഗമായി സുനില്‍ കുമാര്‍: ഹാഷ് ടാഗുകളുമായി യുവജനത

Janayugom Webdesk
തൃശൂര്‍
February 27, 2024 10:12 am

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വി എസ് സുനില്‍ കുമാറിന്റെ പ്രഖ്യാപനം ആഘോഷത്തോടെയാണ് തൃശൂര്‍ ഏറ്റെടുത്തത് എന്നതിന്റെ തെളിവാണ് സോഷ്യല്‍ മീഡിയയിലെ പ്രകടനങ്ങള്‍. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് ശേഷം സുനില്‍കുമാറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ “അന്നാ പിന്നെ ഇറങ്ങല്ലെ” എന്ന ഒരു വാചകം പോസ്റ്റ് ചെയ്തപ്പോള്‍ വന്‍ പ്രതികരണമാണ് ലഭിച്ചത്.
റവന്യൂ മന്ത്രി കെ രാജന്‍ മുതല്‍ ഓരോ തൃശൂര്‍ക്കാരും സുനില്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം സോഷ്യല്‍ മീഡിയായില്‍ ആഘോഷമാക്കിയിരിക്കുകയാണ്.

ആയിരക്കണക്കിന് പ്രൊഫൈലുകളാണ് സുനില്‍കുമാറിന്റെ വിവിധ തരത്തിലുള്ള പോസ്റ്ററുകളും വിഡിയോയുകളും ഫോട്ടോകളും പോസ്റ്റ് ചെയ്തിരിക്കുന്നത്. റവന്യൂ മന്ത്രി കെ രാജന്‍ തന്റെ ജ്യേഷ്ഠ സഹോദരന്‍ സ്ഥാനാര്‍ത്ഥിയായിരിക്കുന്നു എന്നു തുടങ്ങുന്ന കുറിപ്പോടു കൂടിയാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. മാത്രമല്ല #Thris­sur­ForVs­Sunilku­mar, നമുക്ക് ജയിപ്പിക്കാം നമ്മുടെ ‘സുനി ചേട്ടനെ’ എന്ന ഹാഷ് ടാഗുകകളും ചേര്‍ത്തിട്ടുണ്ട്.
ഇടതു സ്ഥാനര്‍ത്ഥിയെ തൃശൂര്‍ ഹൃദയം കൊണ്ട് ഏറ്റെടുത്ത കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. തൃശൂര്‍ കാത്തിരുന്നത് സുനില്‍കുമാറിനെ തന്നെയെന്ന ‘ഫീല്‍’ ഉണ്ടാക്കുന്നതാണ് പൊതുവികാരം. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും സുനില്‍കുമാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നവമാധ്യമങ്ങളില്‍ കുറിപ്പുകള്‍ ഇട്ടിരുന്നു.

Eng­lish Sum­ma­ry: Social Media cam­paign­ing for V S Sunil Kumar

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.