5 November 2024, Tuesday
KSFE Galaxy Chits Banner 2

എന്‍എച്ച്എം ഫണ്ട് വെട്ടിക്കുറയ്ക്കല്‍ ആരോഗ്യമേഖലയില്‍ തിരിച്ചടി; ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം മുടങ്ങും

Janayugom Webdesk
ന്യൂഡല്‍ഹി
February 27, 2024 9:54 pm

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ(എന്‍എച്ച്എം) ബജറ്റ് വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ആരോഗ്യരംഗത്ത് വന്‍ തിരിച്ചടിയാകും. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് ആശ (അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ്സ് ) പ്രവര്‍ത്തകരുടെ ജീവിതവും ഗ്രാമീണ മേഖലയിലെ ആരോഗ്യ സംവിധാനങ്ങളും തകിടം മറിയും. 2023–24 സാമ്പത്തിക വര്‍ഷം ബജറ്റ് വിഹിതത്തില്‍ നാല് ശതമാനമാണ് എന്‍എച്ച്എം പദ്ധതിയില്‍ വെട്ടിക്കുറച്ചത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ (2022–23 ) ഏകദേശം 3,740 കോടി രൂപയുടെ കുറവ്.

ഇത് ആശ പ്രവര്‍ത്തകരുടെ വേതനം അടക്കമുള്ള വിഷയങ്ങളില്‍ പ്രതിസന്ധിയുണ്ടാക്കും. പദ്ധതി വിഹിതം 2022–23 ല്‍ 41. 6 ശതമാനമായിരുന്നത് 2023–24 ല്‍ 39.7 ആയി കുറയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍എച്ച്എം പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുന്ന ആശ പ്രവര്‍ത്തകര്‍ക്ക് പല സംസ്ഥാനങ്ങളിലും വ്യത്യസ്ത അലവന്‍സാണ് ലഭിക്കുന്നക്കുന്നത്. മഹാരാഷ്ട്ര 4,000, ഡല്‍ഹി 3,500, ഹരിയാന 3,000, ബിഹാര്‍ 2,000 എന്നീ ക്രമത്തിലാണ് അലവന്‍സ്. കേരളത്തില്‍ ഇത് 7,000 രൂപയാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ഇതാണ്.

ഇവര്‍ക്ക് കേന്ദ്രം അനുവദിച്ചിട്ടുള്ളത് കേവലം 2,000 രൂപയാണ്. പദ്ധതിയുടെ ഭാഗമായി ഏറ്റവുമധികം തുക ലഭിക്കുന്ന സംസ്ഥാനങ്ങളിലാണ് ആശ പ്രവര്‍ത്തകര്‍ക്ക് തുച്ഛ വേതനം നല്‍കുന്നത്. മഹാരാഷ്ട്ര 14,469 കോടി, ബിഹാര്‍ 6,202 കോടി എന്നിങ്ങനെ ഫണ്ട് എന്‍എച്ച്എം ഫണ്ട് സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചു. താരതമേന്യ കുറവ് ഫണ്ട് ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. 2016ന് മുമ്പ് സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപയായിരുന്നു. ശേഷം ഘട്ടംഘട്ടമായാണ് 6,000 രൂപ വര്‍ധിപ്പിച്ചത്.

ഹരിയാന, ഡല്‍ഹി, മഹാരാഷ്ട്ര, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ആശ പ്രവര്‍ത്തകരുടെ ജീവിതമാണ് ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിന്റെ ഫലമായി ദുരിതത്തിലാകുന്നത്. ഗ്രമീണ ഇന്ത്യയില്‍ ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന ആശ പ്രവര്‍ത്തകര്‍ എന്‍എച്ച്എം പദ്ധതി വഴി ലഭിക്കുന്ന തുച്ഛമായ വേതനം കൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്. എന്‍എച്ച്എം ഫണ്ട് വെട്ടിക്കുറച്ച നടപടി ഗ്രാമീണ ആരോഗ്യ മേഖലയിലും തിരിച്ചടി സൃഷ്ടിക്കും. കുട്ടികളുടെയും ഗര്‍ഭിണികളുടെയും ആരോഗ്യം ഉറപ്പ് വരുത്തുക, വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷ തുടങ്ങിയ പ്രവര്‍ത്തനങ്ങളും എന്‍എച്ച്എം ഫണ്ട് വെട്ടിക്കുറയ്ക്കുന്നതോടെ അവതാളത്തിലാകും.

Eng­lish Sum­ma­ry: NHM Fund Cut Hits Health Sec­tor; The hon­o­rar­i­um of Asha work­ers will be suspended
You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.