9 February 2026, Monday

Related news

February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026
February 3, 2026

ബൈക്ക് നിയന്ത്രണം തെറ്റി ബസ്സിലേക്ക് ഇടിച്ചുകയറി: രണ്ട് യുവാക്കൾ മ രിച്ചു

Janayugom Webdesk
തൃശൂർ
March 1, 2024 6:22 pm

മണ്ണൂത്തിയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. നെല്ലിക്കുന്ന് സ്വദേശി ജെറിൻ, വില്ലടം സ്വദേശി ഊക്കൻസ് വീട്ടിൽ സൂര്യ (17) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് പറവട്ടാനി ഫോറസ്റ്റ് ഓഫീസിന് സമീപത്ത് വച്ചായിരുന്നു അപകടം. മിനി വാനിൽ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ബസ്സിലേക്ക് ഇടിച്ചുകയറിയത്. ബൈക്ക് യാത്രികരായ യുവാക്കളാണ് മരിച്ചത്. തൃശൂർ — പീച്ചി ഡാം റൂട്ടിൽ സർവ്വീസ് നടത്തുന്ന അമ്മ ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ വിദ്യാർത്ഥികളെ കയറ്റി പോയിരുന്ന മിനി വാൻ ഇടറോഡിലേക്ക് പെട്ടെന്ന് തിരിഞ്ഞതോടെ ഈ വാഹനത്തിൽ ബൈക്ക് തട്ടി. ഇതോടെ നിയന്ത്രണം തെറ്റിയ ബൈക്ക് എതിരെ വന്ന ബസിലേക്ക് ഇടിച്ചു കയറുകയറി. പരിക്കേറ്റവരെ ഉടൻ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Eng­lish Summary:Bike lost con­trol and rammed into bus: Two youths died

You may also like this video

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.